എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി; 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 3:37 am

Menu

Published on February 16, 2017 at 2:36 pm

എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രി; 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം

edapadi-palani-samy-tamil-nadu-new-cm

ചെന്നൈ: ഏറെ നാള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവര്‍ണര്‍ വിദ്യാസാഗര്‍റാവു ക്ഷണിച്ചു.

രാജ്ഭവനില്‍ ഇന്നു വൈകിട്ട് 4.30ന് പഴനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനകം അദ്ദേഹത്തോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്‌നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. സേലം ജില്ലയിലെ എടപ്പാടിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് പഴനിസാമി.

നിലവിലെ സാഹചര്യത്തില്‍ എടപ്പാടി പളനിസാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. എം.എല്‍.എമാര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ ആര്‍ക്കും എതിര്‍വോട്ട് ചെയ്യാന്‍ സാധിക്കില്ല. ആരെങ്കിലും എതിര്‍വോട്ട് ചെയ്താല്‍ അവര്‍ അയോഗ്യരാകും. 124 എം.എല്‍.എമാരുടെ പിന്തുണയാണ് എടപ്പാടി പളനിസാമി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്.

ഏറെ സമയത്തെ ചര്‍ച്ചയ്ക്കു ശേഷമാണ് ഗവര്‍ണര്‍ പളനിസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിയോഗിച്ചത്. കെ.എ സെങ്കോട്ടയ്യന്‍, ജയകുമാര്‍, ടി.ടി. ദിനകരന്‍, എസ്.പി. വേലുമണി, കെ.പി അന്‍പഴകന്‍ എന്നിവരും പളനിസാമിക്കൊപ്പമുണ്ടായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്‌ക്കെതിരായ വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിന് പിന്നാലെയാണ് പഴനിസാമിയെ ശശികല വിഭാഗം നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്.

നേരത്തെ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് പഴനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ബുധനാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പട്ടിക ഇരുവരും ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ രൂപവല്‍ക്കിരിക്കാന്‍ പളനിസാമിയെത്തന്നെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

Loading...

More News