ക്ലാസിലെ ഫ്രീക്കന്മാരുടെ നീട്ടിയ മുടി വെട്ടിയൊതുക്കി അധ്യാപകന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:10 am

Menu

Published on February 8, 2018 at 12:15 pm

ക്ലാസിലെ ഫ്രീക്കന്മാരുടെ നീട്ടിയ മുടി വെട്ടിയൊതുക്കി അധ്യാപകന്‍

edappally-school-hair-cut-viral-video

ഇടപ്പള്ളി: ഫാഷന്‍ ട്രെന്റുകള്‍ പിന്തുടരാന്‍ ഇന്നത്തെ യുവതലമുറയ്ക്ക് പ്രത്യേക താല്‍പ്പര്യമാണ്യ പ്രായഭേദമന്യേ അവര്‍ പുതിയ ട്രെന്റുകള്‍ പിന്തുടരുന്നു. എന്നാല്‍ ഈ ട്രെന്റുകള്‍ സ്‌കൂളുകളുടെ പടി കടന്നാലോ? അധ്യാപകര്‍ ചിലപ്പോള്‍ ഇടപെട്ടേക്കാം.

ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇടപ്പള്ളി ഗവ. ഹൈസ്‌കൂളില്‍ നടന്നത്. മുടി സ്പൈക്ക് ചെയ്തും നീട്ടി വളര്‍ത്തിയുമൊക്കെ ആരും ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിലേക്ക് ചെല്ലേണ്ട. കയ്യോടെ ബാര്‍ബര്‍ഷോപ്പില്‍ കൂട്ടിക്കൊണ്ടുപോയി മുടി വെട്ടിച്ചുകളയും സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീകുമാര്‍.

കാരണം സ്‌കൂളിലെ 23 കുട്ടികളുടെ നീട്ടിവളര്‍ത്തിയ മുടിയാണ് ഈ അധ്യാപകന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി വെട്ടിച്ചത്.

അധ്യാപകന്‍ വിദ്യാര്‍ഥികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. ഇതിനോടകം നാലര ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.

ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ അരൂര്‍ സ്വദേശി കെ.കെ. ശ്രീകുമാറാണ് കുട്ടികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി ഈ മുടിവെട്ട് മഹാമഹം നടത്തിയത്.

യൂണിഫോമിട്ട കുട്ടികളുമായി നടന്നുപോകുന്ന അധ്യാപകനെ കണ്ട സ്‌കൂളിനു സമീപത്ത് സ്ഥാപനം നടത്തുന്ന പൂര്‍വ വിദ്യാര്‍ഥിയാണ് അദ്ദേഹത്തോട് കാര്യം തിരക്കിയത്. ‘മുടിവെട്ടു മഹോത്സവത്തിന്’ പോകുകയാണെന്നായിരുന്നു മറുപടി. ഇതോടെ പൂര്‍വ വിദ്യാര്‍ഥിയും കാര്യം അറിയാന്‍ കൂടെ കൂടി. ഇദ്ദേഹമാണ് വീഡിയോ പകര്‍ത്തിയത്.

13 കുട്ടികളുടെ മുടിവെട്ടിച്ചതിനു ശേഷം രണ്ടാമത്തെ സംഘത്തിലുള്ള 10 കുട്ടികളുടെ മുടി കൂടി വെട്ടിയിരുന്നു. എന്തായാലും ഈ അധ്യാപകനും മുടിവെട്ട് സംഘവും നാട്ടിലെ താരമായിരിക്കുകയാണ്.

തനിക്ക് എട്ടിലും അഞ്ചിലും പഠിക്കുന്ന മക്കളുണ്ട്. വിദ്യാര്‍ഥികളെയും മക്കളെപ്പോലെയാണ് കാണുന്നതെന്നും ശ്രീകുമാര്‍ സര്‍ പറയുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് പത്താം തരത്തിലെ കുട്ടികളും ഇപ്പോള്‍ മുടി വെട്ടാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങള്‍ ആശിച്ച് വളര്‍ത്തിയ മുടി പോയതില്‍ ദേഷ്യമൊന്നും കുട്ടികള്‍ക്കില്ല. അധ്യാപകന്റെ നേതൃത്വത്തില്‍ ബാര്‍ബര്‍ഷോപ്പില്‍ പോകാന്‍ കഴിഞ്ഞതിലും വീഡിയോ വൈറലായതിലൂടെ നാട്ടിലും സ്‌കൂളിലും സ്റ്റാറാകാന്‍ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് കുട്ടികള്‍. അധ്യാപകന്റെ ഈ നടപടിയില്‍ കുട്ടികളുടെ വീട്ടുകാര്‍ക്ക് ആര്‍ക്കും പരാതികളുമില്ല.

Loading...

More News