egg-and-salt-experiment

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 3:58 am

Menu

Published on July 17, 2018 at 1:25 pm

നിങ്ങൾ വാങ്ങിയ മുട്ട വ്യാജനോ, കണ്ടെത്താൻ ചില വഴികൾ

egg-and-salt-experiment

നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണത്തിന് രുചി പകരുന്നതില്‍ ഉപ്പ്  ഒരു നിർണായ വസ്തുവാണ്. എന്നാൽ ഉപ്പ് ഭക്ഷണത്തിൽ മാത്രമല്ല ഉപയോ​ഗിക്കാൻ പറ്റുന്നത്. ഉപ്പ് കൊണ്ട് വേറെയും ചില ​ഗുണങ്ങളുണ്ട്. ആദ്യമായി തന്നെ നിങ്ങൾ വീട്ടിൽ മുട്ട വാങ്ങാറുണ്ടല്ലോ. പക്ഷേ അത് വ്യാജനാണോ എന്ന് പലർക്കും സംശയമുണ്ടാകും. എന്നാൽ ആ സംശയം ഉപ്പ് കൊണ്ട് തീർക്കാനാകും.

ആദ്യം ഒരു ​ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂണ്‍ ഉപ്പിട്ട് അതില്‍ മുട്ട മെല്ലെ ഇട്ട് വയ്ക്കുക. നല്ല മുട്ടയാണെങ്കില്‍ താഴ്ന്നു പോകുകയും ചീഞ്ഞ മുട്ടയാണെങ്കില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും. വീട്ടിൽ നിങ്ങൾ മുട്ട വാങ്ങിയാൽ ഇങ്ങനെയൊന്ന് പരിശോധിച്ച് നോക്കുന്നത് നല്ലതായിരിക്കും. എന്നാൽ ഉപ്പ് കൊണ്ട് മറ്റ് ചില ​ഗുണങ്ങളും കൂടി ഉണ്ട്.

കോശങ്ങള്‍ക്ക് ഉണര്‍വ് നല്കുന്ന ഒന്നാണ് ഉപ്പ്. കല്ലുപ്പിന്റെ തരികള്‍ ഉപയോഗിച്ച് ശരീരത്തില്‍ സ്‌ക്രബ്ബ് ചെയ്യുന്നത് ശരീരത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കും. ഉപ്പ്  തീ അണയ്ക്കാന്‍ സഹായിക്കുന്നു. മണ്ണെണ്ണയോ ഓയിലോ എന്തുമാകട്ടെ തീ പടര്‍ന്നു പിടിച്ചാല്‍ അല്‍പ്പം ഉപ്പ് വിതറുക.

ഉപ്പ് കണ്ണുകള്‍ക്ക് സംരക്ഷണം നൽകുന്നു. ഇളം ചൂടുള്ള ഒരു കപ്പ് വെള്ളത്തില്‍ ഒന്നര ടീസ്പൂണ്‍ ഉപ്പിട്ട് അതില്‍ തുണിമുക്കി ചൂടുവച്ചാല്‍ കണ്‍തടത്തിലെ വീക്കങ്ങളും തടിപ്പും മാറും. പല്ലിന് നിറം പകരാൻ ഉപ്പ് നല്ലതാണ്. ഒരു നുള്ള് ഉപ്പും രണ്ട് നുള്ള് ബേക്കിങ് സോഡയും ചേര്‍ത്ത് പല്ല് വൃത്തിയാക്കിയാല്‍ പല്ലിനു നല്ല വെളുത്ത നിറം ലഭിക്കും.

Loading...

More News