പഴം കഴിച്ച രീതിയില്‍ അപാകത; ഗായിക അറസ്റ്റില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2018 8:00 pm

Menu

Published on November 27, 2017 at 12:05 pm

പഴം കഴിച്ച രീതിയില്‍ അപാകത; ഗായിക അറസ്റ്റില്‍

egypt-singer-held-for-inciting-debauchery-in-music-video

വെറുമൊരു പഴം കഴിച്ചത് ഇത്രയ്ക്ക് പ്രശ്‌നമാകുമെന്ന് ഈ ഈജിപ്ഷ്യന്‍ ഗായിക ഓര്‍ത്തുകാണില്ല. അല്ലെങ്കിലും ഒരു പഴം കഴിച്ചതിന് പൊലീസ് പിടിയിലാകുമെന്ന് ആരെങ്കിലും വിചാരിക്കുമോ?

അതെ ഈജിപ്ഷ്യന്‍ ഗായിക ഷൈമയാണു പഴം കഴിച്ചതിന് പൊലീസ് പിടിയിലായത്. ഷൈമയുടെ പുതിയ മ്യൂസിക് ആല്‍ബത്തിലെ ദൃശ്യങ്ങളില്‍ അവര്‍ പഴംകഴിക്കുന്ന രീതി ലൈംഗിക ചുവയുളളതാണെന്ന് ആരോപിച്ചാണ് പൊലീസ് നടപടി.

ഷൈമയുടെ ഐ ഹാവ് ഇഷ്യൂസ് എന്ന സംഗീത ആല്‍ബത്തിലാണ് ഈ ദൃശ്യങ്ങളുള്ളത്. ഗാനരംഗത്തില്‍ ഹോട്ട് ലുക്കിലുമായിരുന്നു ഷൈമ. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. എന്നാല്‍ ഷൈമ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഷൈമയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.

യുവാക്കളോട് സംസാരിക്കുന്ന മട്ടിലായിരുന്നു ഷൈമയുടെ പാട്ട്. ഈജിപ്ഷ്യന്‍ പൊതുസമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ തകര്‍ക്കുന്ന രീതിയിലാണ് ഷൈമയുടെ ആല്‍ബത്തിലുള്ള ദൃശ്യങ്ങളെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണ് അത്. അവരില്‍ ലൈംഗികാസക്തി വളര്‍ത്താന്‍ മാത്രമേ ഈ ദൃശ്യങ്ങള്‍ ഉപകരിക്കൂ എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍.

ഇതേ തുടര്‍ന്നാണ് ഗായികയേയും ആല്‍ബത്തിന്റെ സംവിധായകന്‍ മുഹമ്മദ് ജമാലിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇത്തരമൊരു വീഡിയോ ചെയ്തതിനുളള ഉത്തരവാദിത്വം തനിക്കല്ലെന്നും, സംവിധായകന്‍ പറഞ്ഞിട്ടാണ് ചെയ്തതെന്നുമുള്ള നിലപാടിലാണ് ഷൈമ എന്നാണു റിപ്പോര്‍ട്ടുകള്‍.

Loading...

More News