ഫാന്‍സി നമ്പറിനായി മാത്രം ഈ 23 കാരന്‍ മുടക്കിയത് 17 കോടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 16, 2018 9:53 am

Menu

Published on November 21, 2017 at 11:59 am

ഫാന്‍സി നമ്പറിനായി മാത്രം ഈ 23 കാരന്‍ മുടക്കിയത് 17 കോടി

emirati-businessman-buys-car-number-plate-for-10-million-dirham

ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവര്‍ അതിനു ശേഷം ചിന്തിക്കുന്നത് ഫാന്‍സി നമ്പറിനെ കുറിച്ചാണ്. ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല.

ലക്ഷങ്ങളാണ് ഇഷ്ടപ്പെട്ട നമ്പറിനായി നമ്മുടെ നാട്ടില്‍ മുടക്കുന്നതെങ്കില്‍ പുറംനാടുകളില്‍ ഇത് കോടികളാണ്. അബുദാബിയിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ രണ്ട് സ്വന്തമാക്കാന്‍ വാഹന ഉടമ മുടക്കിയ തുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 10 മില്യണ്‍ ദിര്‍ഹം അതായത് ഏകദേശം 17 കോടിയോളം രൂപ.

കോടികള്‍ മുടക്കി ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ കോടീശ്വരന്മാരുടെ പതിവാണെങ്കിലും ഇത്തവണത്തേത് ഏറെ പ്രത്യേകതയുള്ളതായി. കാരണം ഇത്രയും തുക മുടക്കി ഈ നമ്പര്‍ സ്വന്തമാക്കിയത് അഹമ്മദ് അല്‍ മര്‍സൂഖി എന്ന 23 കാരനാണ്.

കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ നടന്ന ലേലത്തിലാണ് മര്‍സൂഖി ഭീമമായ തുക നല്‍കി രണ്ടാം നമ്പര്‍ സ്വന്തമാക്കിയത്. ഏതാണ്ട് അറുപതോളം ഫാന്‍സി നമ്പറുകള്‍ ലേലത്തില്‍ വില്‍പ്പനയ്ക്കായി വച്ചിരുന്നു. എന്നാല്‍ ഏത് വാഹനത്തിന് വേണ്ടിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

രണ്ടാം നമ്പര്‍ ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും മര്‍സൂഖി വ്യക്തമാക്കി. നമ്പര്‍ രണ്ടിന് രാജ്യത്തുള്ള പ്രാധാന്യം കണക്കിലെടുത്താണ് സ്വന്തമാക്കിയത്. ചരിത്രപരമായി വളരെ പ്രധാനപ്പെട്ടതാണ് രണ്ട് എന്ന നമ്പര്‍. യുഎഇ കൂട്ടായ്മ ഉണ്ടായത് ഡിസംബര്‍ രണ്ടിനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ലേലത്തില്‍ നല്‍കിയ പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നത് അതിലേറെ സന്തോഷമുള്ള കാര്യമാണെന്നും മര്‍സൂഖി കൂട്ടിച്ചേര്‍ത്തു.

ലേലത്തില്‍ പങ്കെടുത്ത നിരവധി പേരെ പിന്നിലാക്കിയാണ് അഹമ്മദ് രണ്ടാം നമ്പര്‍ സ്വന്തമാക്കിയത്. അഞ്ച് മില്യണ്‍ ദിര്‍ഹമായിരുന്നു നമ്പറിന്റെ അടിസ്ഥാന വില. അബുദാബി പൊലീസിന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലേലം നടന്നത്.

വന്‍ വിലയ്ക്ക് ലേലം ചെയ്ത മറ്റൊരു നമ്പര്‍ 11 ആണ്. 6.4 മില്യണ്‍ ദിര്‍ഹമാണ് ഈ നമ്പറിന് ലഭിച്ചത്. കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുന്ന അറുപതോളം പുതിയ നമ്പറുകളുടെ ലേലമാണ് നടന്നത്. 1957 എന്ന നമ്പര്‍ 53,000 ദിര്‍ഹത്തിനാണ് ലേലം ചെയ്തത്. അബുദാബി പൊലീസ് സ്ഥാപിതമായ വര്‍ഷമാണിത്.

Loading...

More News