ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; 2 ഭീകരർ മരിച്ചു encounter underway between terrorists and security forces in shopian

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 12, 2019 12:27 pm

Menu

Published on February 27, 2019 at 9:37 am

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; 2 ഭീകരർ മരിച്ചു

encounter-underway-between-terrorists-and-security-forces-in-shopian

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ജയ്‌ഷെ ഭീകരരും സംയുക്ത സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

ഷോപ്പിയാനില്‍ മേമന്ദറിലെ ഒരു വീട്ടില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പോലീസും അര്‍ധസൈനിക വിഭാഗവും തിരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ വെടി വെക്കുകയായിരുന്നു. സേന തിരിച്ചടിച്ചു. തീവ്രവാദി സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു.

പാക് തീവ്രവാദികളുടെ താവളങ്ങളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തിയില്‍ പാക്കിസ്താന്‍ സൈന്യം ഷെല്ലാക്രമണവും നടത്തുന്നുണ്ട്.

Loading...

More News