നിങ്ങളുടെ ഉള്ളം കയ്യില്‍ ഈ അടയാളം ഉണ്ടോ? ഫലം ഇതാണ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:04 am

Menu

Published on September 14, 2017 at 2:49 pm

നിങ്ങളുടെ ഉള്ളം കയ്യില്‍ ഈ അടയാളം ഉണ്ടോ? ഫലം ഇതാണ്

english-letter-m-in-hand-palm-reading

ഇന്ത്യയില്‍ പണ്ടുകാലം മുതല്‍ക്കേ ഏറെ പ്രസക്തിയുള്ളതാണ് ഹസ്തരേഖാശാസ്ത്രം. ഇത് ഇവിടെ നിന്നും ചൈന, ഗ്രീസ്, പേര്‍ഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുമുണ്ട്.

ഹസ്തരേഖ നോക്കി ഒരാളുടെ ഭാവിവര്‍ത്തമാനഭൂതകാലങ്ങള്‍ വളരെ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന നിരവധി ജ്യോതിശാസ്ത്രഞ്ജന്മാര്‍ ഭാരതത്തിലുണ്ട്. അവരുടെ അഭിപ്രായപ്രകാരം ഒരു വ്യക്തിയുടെ കയ്യിലെ ജീവിതരേഖ, ബുദ്ധിരേഖ, ഹൃദയരേഖ, ഭാഗ്യരേഖ എന്നിവ ചേര്‍ന്ന് ഇംഗ്ലീഷിലെ ‘എം’ എന്ന അക്ഷരം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നല്ല ലക്ഷണമായി കണക്കാപ്പെടുന്നു.

‘എം’ എന്ന അക്ഷരം കൈരേഖകളില്‍ കാണുന്നത് ആ വ്യക്തിയുടെ ഭാഗ്യത്തേയും ആത്മജ്ഞാനത്തേയും കാണിക്കുന്നതാണത്രേ. ഇവര്‍ നല്ല ബിസ്സിനസ്സ് പങ്കാളികളും, മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നവരും, ഭാഗ്യം ഉള്ളവരും, ധനസമ്പത്തിന്റെ കടാക്ഷം ഉള്ളവരും ആയിരിക്കും.

സ്ത്രീക്കും പുരുഷനും ഒരുപോലെ ‘എം’ ഗുണകരം ആണെന്നാലും സ്ത്രീകള്‍ക്കാണ് കൂടുതലായി ഇതിന്റെ ഫലം ലഭിക്കുക എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ഇത്തരക്കാര്‍ തൊഴില്‍ രംഗത്ത് ഉന്നത പദവിയില്‍ എത്താന്‍ കഠിന പരിശ്രമം നടത്തുന്നവരും, അതില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിക്കുന്നവരും ആയിരിക്കും. ഭാഗ്യത്തിനുപരിയായി, ഇത്തരക്കാര്‍ ഏത് രംഗത്ത് കൈവച്ചാലും അവിടെ വിജയം കൈവരിക്കും.

Loading...

More News