വ്യായാമം ചെയ്തിട്ടും ഒരു ഉഷാറില്ലെന്ന് തോന്നുന്നുണ്ടോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:27 am

Menu

Published on May 6, 2017 at 2:36 pm

വ്യായാമം ചെയ്തിട്ടും ഒരു ഉഷാറില്ലെന്ന് തോന്നുന്നുണ്ടോ?

exercise-in-early-morning

എന്നും കൃത്യമായി വ്യായാമം ചെയ്തിട്ടും എന്തോ ഒരു ഉഷാറ് തോന്നുന്നില്ലെന്ന് പലരും പതിവായി പറയുന്ന പരാതിയാണ്. എന്തുകൊണ്ടാണിങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ?

വ്യായാമം എത്രത്തോളം ചെയ്യുന്നു എന്നതുപോലെ തന്നെ അത് എവിടെ വച്ച് എപ്പോള്‍ ചെയ്യുന്നു എന്ന കാര്യവും പ്രധാനമാണ്. ആധുനിക വൈദ്യശാസ്ത്രം പറയുന്നത് വെയിലത്തു ചെയ്യുന്ന വ്യായാമത്തിനാണ് പ്രയോജനം കൂടുതലെന്നാണ്.

എന്നുകരുതി കൊടുംവെയിലത്ത് വിയര്‍ത്തൊലിച്ച് ചെയ്യരുത്. പകരം ഇളംവെയിലത്ത് വ്യായാമം ചെയ്തുനോക്കൂ. ഉടന്‍ വ്യത്യാസമറിയാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇളംവെയിലത്ത് വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ പേശികള്‍ക്ക് ദൃഢത ലഭിക്കുന്നതിനൊപ്പം ആവശ്യത്തിന് വിറ്റാമിന്‍ ഡിയും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. കാരണം വൈറ്റമിന്‍ ഡിയുടെ കലവറയാണ് സൂര്യപ്രകാശം.

രാവിലത്തെ അന്തരീക്ഷത്തിലെ ശുദ്ധ വായു ശ്വാസകോശ അറയില്‍ നിറയുന്നതും വളരെ ഗുണകരമാണ്. വൈകുന്നേരം വ്യായാമം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മലിനമായ വായുവാണ് ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കുന്നത്. ഇത് ശ്വസനസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

വിറ്റാമിന്‍ ഡി ശരീരത്തിനു ലഭിക്കുന്ന വിധമാണ് വ്യായാമത്തിന്റെ സമയം തിരഞ്ഞെടുക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. ഹൃദയത്തെ എന്നും ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഈ വ്യായാമത്തിന് സാധിക്കും.

പ്രായമേറിയവര്‍ തീര്‍ച്ചയായും രാവിലെ വേണം വ്യായാമം ചെയ്യാന്‍. അമിതമായ സമയം വ്യായാമത്തിനു നീക്കിവയ്ക്കുന്നത് ആയാസം വര്‍ദ്ധിപ്പിക്കും. തുറസ്സായ സ്ഥലങ്ങളാണ് വ്യായാമത്തിന് അനിവാര്യം.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News