ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പിന്‍വലിച്ച് ഫേസ്ബുക്ക്; കോടികളുടെ നഷ്ടവുമായി വെബ്സൈറ്റുകള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 17, 2018 2:35 pm

Menu

Published on October 6, 2017 at 6:20 pm

ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പിന്‍വലിച്ച് ഫേസ്ബുക്ക്; കോടികളുടെ നഷ്ടവുമായി വെബ്സൈറ്റുകള്‍

facebook-instant-article-suspended

ഫേസ്ബുക്കിന്റെ നൂതന കണ്ടുപിടുത്തമായിരുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ പണിമുടക്കി. വിവിധ വെബ്‌സൈറ്റ് ഉടമകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണിത്. കോടികളുടെ നഷ്ടമാണ് ഇതിലൂടെ സംഭവിക്കുക.

വെബ്സൈറ്റ് ലിങ്കുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ലോഡിങ് ടൈം ഇല്ലാതെ സെക്കന്റിനുള്ളില്‍ തന്നെ ആര്‍ട്ടിക്കിള്‍ തുറന്നു വരുന്ന ഫീച്ചറായിരുന്നു ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍. എന്നാല്‍ ഈ ഫീച്ചര്‍ ലഭ്യമല്ലാതായതോടെ വായനക്കാര്‍ക്ക് ആര്‍ട്ടിക്കിള്‍ തുറന്നുവരാനുള്ള സമയം വര്‍ദ്ധിക്കും. ഇത് കൂടുതല്‍ പേരെ വെബ്സൈറ്റില്‍ നിന്നും അകറ്റാന്‍ കാരണമാകും.

ഒപ്പം കുറഞ്ഞ റീഡര്‍ഷിപ്പ് വരുന്നതോടെ പരസ്യത്തെയും അത് ബാധിക്കുന്നു. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിളില്‍ പരസ്യം വരുത്തുമെന്ന് കാണിച്ച് നിരവധി വന്‍കിട കമ്പനികളില്‍ നിന്ന് ഫേസ്ബുക്ക് പണം വാങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി ഫേസ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ പിന്‍വലിച്ചതോടെ ഈ കമ്പനികളോടും ഫേസ്ബുക്ക് ഉത്തരം പറയേണ്ടി വരും.

ഫേസ്ബുക്ക് പേജുകളില്‍ വരുന്ന ആര്‍ട്ടിക്കിളുകള്‍ക്ക് ലഭിക്കുന്ന റീച്ചില്‍ ഗണ്യമായ കുറവ് വരികയും ഒപ്പം ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഉപയോഗിക്കാനാകില്ല എന്ന സന്ദേശവും വന്നതോടെയാണ് ഇക്കാര്യം വെളിപ്പെടുന്നത്. അല്ലാതെ ഫേസ്ബുക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല.

70 ശതമാനത്തോളം പേജുകളുടെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫീച്ചറാണ് ഫേസ്ബുക്ക് കളഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുവരെ ഫേസ്ബുക്ക് ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

Loading...

More News