ആളുകളുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം; ഫേസ്ബുക്കിന് വമ്പൻ പിഴ; അടക്കേണ്ടത് 8000 കോടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:56 pm

Menu

Published on February 21, 2018 at 5:45 pm

ആളുകളുടെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം; ഫേസ്ബുക്കിന് വമ്പൻ പിഴ; അടക്കേണ്ടത് 8000 കോടി

facebook-loses-belgian-privacy-case-faces-fine-of-up-to-125-million

ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് ഫേസ്ബുക് കടന്നുചെല്ലുന്നു എന്ന ആക്ഷേപം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതിന്റെ പേരില്‍ ഇടയ്‌ക്കെങ്കിലും ഫേസ്ബുക്കിന് പഴി കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇത്രത്തോളം ഗൗരവം നിറഞ്ഞതാകും എന്ന് ഫേസ്ബുക് വരെ ഇതുവരെ കരുതിയിട്ടുണ്ടാകില്ല. കാരണം 8000 കോടി രൂപയാണ് ഫേസ്ബുക്കിന് ഇപ്പോള്‍ പിഴയായി ലഭിച്ചിരിക്കുന്നത്. മുമ്പ് പലപ്പോഴും പല തരത്തിലുള്ള പിഴകള്‍ ഫേസ്ബുക് നല്‍കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഫേസ്ബുക് ഇത്രയും വലിയ ഒരു തുക പിഴയായി നല്‍കേണ്ടി വന്നിരിക്കുന്നത്.

ബെല്‍ജിയമാണ് ഫേസ്ബുക്കിന് 8000 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുക പിഴയായി വിധിച്ചിരിക്കുന്നത്. ങ്ങളുടെ രാജ്യത്തെ പൗരന്മാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ അളവോ മറ്റെന്തെങ്കിലുമോ നിയന്ത്രിക്കാനോ അവരുടെ സ്വകാര്യത്തിലേക്ക് കൈകടത്തുവാണോ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുവാനോ ഫേസ്ബുക്കിന് യാതൊരു വിധ അധികാരവും നല്‍കില്ല എന്നും ഇത്തരം പരിപാടികള്‍ ഫേസ്ബുക്ക് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നും 100 മില്യന്‍ യൂറോ അല്ലെങ്കില്‍ പ്രതിദിനം 2.5 ലക്ഷം യൂറോ നഷ്ടപരിഹാരം ആയി നല്‍കണം എന്നുമാണ് ഫേസ്ബുക്കിനെതിരെ കോടതി വിധിച്ചിരിക്കുന്നത്.

ബെല്ജിയത്തിലെ പ്രൈവസി കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇങ്ങനെയൊരു വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രൗസറുകളിലെ കുക്കീസ് വഴിയും മറ്റുമായി ഫേസ്ബുക് ആളുകളുടെ വ്യക്തിപരമായ ഡാറ്റകള്‍ അടക്കം പലതും ശേഖരിക്കുന്നു എന്നും ആളുകള്‍ ഏതൊക്കെ സൈറ്റുകളില്‍ എങ്ങനെയൊക്കെ സമയം ചിലവഴിക്കുന്നു എന്ന കാര്യം ഫേസ്ബുക് വീക്ഷിക്കുന്നു എന്നത്തിനുമെതിരെയാണ് പ്രൈവസി കമ്മീഷനെ പരാതി നല്‍കിയിരുന്നത്.

Loading...

More News