ഫേസ്ബുക്കില്‍ പോസ്റ്റ് എഴുതലും ഇനി പഠന വിഷയം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:22 am

Menu

Published on April 26, 2017 at 12:11 pm

ഫേസ്ബുക്കില്‍ പോസ്റ്റ് എഴുതലും ഇനി പഠന വിഷയം

facebook-post-course-delhi-university

ന്യൂഡല്‍ഹി: വന്ന് വന്ന് പഠനവിഷയങ്ങളുടെ കാര്യത്തിലും സോഷ്യല്‍ മീഡിയയുടെ അതിപ്രസരമാണെന്ന് പറഞ്ഞാല്‍ ഇനി എതിര്‍ക്കാനാവില്ല. കാരണം ഫേസ്ബുക്കില്‍ എങ്ങനെ പോസ്റ്റ് എഴുതാമെന്ന കാര്യവും ഇനി പാഠ്യപദ്ധതിയിലെ ഒരു വിഷയമാകുകയാണ്.

ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലിഷ് പാഠ്യപദ്ധതിയിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാഠ്യവിഷയങ്ങള്‍ തയ്യാറാക്കുന്ന കമ്മിറ്റിയുടെ നിര്‍ദേശം അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചാല്‍, അടുത്ത വര്‍ഷം മുതല്‍ ഡിഗ്രി ഓണേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ഈ വിഷയം പഠിക്കാം.

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിന് പ്രാധാന്യമേറിവരുന്നതിനോട് ചേര്‍ത്തുവായിക്കാവുന്ന കാര്യമാണിത്. ഫേസ്ബുക്ക് പോസ്റ്റ് എഴുതുന്നതു മാത്രമല്ല ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ നോവലുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.

ജെ.കെ. റോളിങ്ങിന്റെ ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ നോവല്‍ ഹാരി പോട്ടര്‍ ആന്‍ഡ് ദ് ഫിലോസഫേര്‍സ് സ്റ്റോണ്‍, അഗതാ ക്രിസ്റ്റിയുടെ മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ് എക്‌സ്പ്രസ് എന്നീ നോവലുകളും ഇംഗ്ലീഷ് സാഹിത്യം ഒഴികെയുള്ള ഡിഗ്രി ഓണേഴ്‌സ് വിഷയങ്ങളിലെ ജനറല്‍ ഇലക്ടീവില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Loading...

More News