ഫെയ്സ്ബുക്കിൽ നിന്ന് 300 കോടിയോളം അക്കൗണ്ടുകൾ നീക്കി facebook pulls down over 3 billion fake accounts

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 2, 2020 10:03 pm

Menu

Published on May 24, 2019 at 3:38 pm

ഫെയ്സ്ബുക്കിൽ നിന്ന് 300 കോടിയോളം അക്കൗണ്ടുകൾ നീക്കി

facebook-pulls-down-over-3-billion-fake-accounts

ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിലെ 300 കോടി വ്യാജൻമാരെ പിടിച്ചു പുറത്താക്കി. ആറ് മാസത്തിനിടെയാണ് 300 കോടിയിലധികം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തത്. 2018 ഒക്ടോബറിനും 2019 മാർച്ചിനും ഇടയിലുള്ള കണക്കാണിത്. പതിവായി ഫെയ്സ്ബുക് ഉപയോഗിക്കുന്നവരിൽ അഞ്ചു ശതമാനം പേർ വ്യാജൻമാരാണെന്നാണ് റിപ്പോർട്ട്. 2018 ലെ നാലാം പാദത്തിൽ 120 കോടിയും 2019 ലെ ആദ്യ പാദത്തിൽ 219 കോടി അക്കൗണ്ടുകളും നീക്കം ചെയ്തു.

അശ്ലീല വിഡിയോകളും ചിത്രങ്ങളും പോസ്റ്റു ചെയ്യുന്നവരെയും പുറത്താക്കിയിട്ടുണ്ട്. വ്യാജ മരുന്ന് കച്ചവടം, കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകൾ എല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട് 1.11 കോടി പോസ്റ്റുകളും അക്രമാസക്തമായ കണ്ടെന്റുള്ള 5.23 കോടി പോസറ്റുകളും നീക്കി.

Loading...

More News