ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക facebook teams against fake news loksabha elections

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2019 6:45 pm

Menu

Published on April 9, 2019 at 5:02 pm

ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക

facebook-teams-against-fake-news-loksabha-elections

തിരഞ്ഞടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ നിങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന ഓരോ പോസ്റ്റും നിരീക്ഷിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു.ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ ഫെയ്സ്ബുക്ക് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോള്‍ ഫെയ്‌സ് ബുക്ക് ആസ്ഥാനമായ മെന്‍ലോപാര്‍ക്കിലും,ഡബ്ലിന്‍,സിംഗപ്പൂര്‍ തുടങ്ങിയ ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളിലേയും പ്രത്യേക സംഘങ്ങള്‍ 24 മണിക്കൂറും കര്‍മനിരതമാവും. സൈബര്‍ സുരക്ഷയിലെ വിദഗ്ദരുള്‍പ്പടെ 40 സംഘങ്ങളിലായി മുപ്പതിനായിരം ആളുകളെയാണ് വ്യാജവാര്‍ത്തകളെ പ്രതിരോധിക്കാനായി ഫെയ്സ്ബുക്ക് രംഗത്തിറക്കിയിരിക്കുന്നത്. കേംബ്രിജ് അനലിറ്റിക്ക വിവാദ (ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ചയ്ക് ശേഷം വീഴ്ചകള്‍ മുന്‍കൂട്ടി മനസ്സിലാക്കി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.

അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ വാര്‍ത്തകള്‍ ഏതെന്ന് നിര്‍ണ്ണയിക്കുക ഈ സംഘമായിരിക്കുമെന്ന് ഫെയ്സ്ബുക്കിന്റെ എന്‍ജിനീയറിങ് മാനേജരായ കൗശിക് അയ്യര്‍ പറഞ്ഞു. ഇന്ത്യയില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കൃത്രിമത്വം കാണിച്ച വീഡിയോകളും ശബ്ദങ്ങളുമാണ് കമ്പനിയുടെ പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് കൗശിക് അയ്യരുടെ സഹപ്രവര്‍ത്തകയും ഫെയ്‌സ്ബുക്കില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിത അക്വിനോ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയപാര്‍ട്ടികളും ഉള്‍പ്പടെ തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉ്ള്ളടക്കങ്ങളുടെ പരിശോധന ഫെയ്‌സ്ബുക്ക് ശക്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന് ശേഷം. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തോടൊപ്പം തന്നെ ഫെയ്‌സ്ബുക്ക് വിമര്‍ശിക്കപ്പെട്ടത് വ്യാജവാര്‍ത്തകളുടെയും തെറ്റിദ്ധാരണയുണ്ടാക്കുന്ന ഉള്ളടക്കങ്ങളുടെയും പേരിലാണ്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇതിന്റെ പേരില്‍ ഫെയ്‌സ്ബുക്കിനെ വിചാരണ ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം തന്നെ രാജ്യത്തെ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്ക് പെരുമാറ്റചട്ടം വേണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം കമ്മീഷന്‍ അംഗീകരിക്കുകയും അത് നിലവില്‍ വരുത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങളും പോസ്റ്റുകളും ഉള്‍പ്പടെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കാനുള്ള ശ്രമം നടത്തുമെന്ന് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കമ്മീഷന് ഉറപ്പുനല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നീ സേവനങ്ങളിലെല്ലാം പരിശോധന നടത്തുക ഫെയ്‌സ്ബുക്കിന്റെ ഉത്തരവാദിത്വമാണ്. ഇതിനായാണ് ഇത്രയേറെ പേരെ ഫെയ്‌സ്ബുക്ക് ഉള്ളടക്കപരിശോധനകള്‍ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Loading...

More News