ഒരിക്കലും വരരുതേ എന്ന് പലരും ആഗ്രഹിക്കുന്ന ആ ഫേസ്ബുക് ഫീച്ചർ ഇതാ.. ഉടൻ വരുന്നു..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:31 am

Menu

Published on February 12, 2018 at 11:29 am

ഒരിക്കലും വരരുതേ എന്ന് പലരും ആഗ്രഹിക്കുന്ന ആ ഫേസ്ബുക് ഫീച്ചർ ഇതാ.. ഉടൻ വരുന്നു..

facebook-testing-dislike-feature

ഫേസ്ബുക്കില്‍ ലൈക്ക് ബട്ടണ്‍ നിലവില്‍ വന്ന കാലംതൊട്ടേ നമ്മള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഡിസ്ലൈക്ക് ബട്ടണ്‍. ഒരു പോസ്റ്റ് നമുക്ക് ഇഷ്ടമായാല്‍ ലൈക് ചെയ്യുന്ന പോലെ ഇഷ്ടമായില്ലെങ്കില്‍ ഡിസ്ലൈക്ക് ചെയ്യുന്ന സൗകര്യം. എന്നാല്‍ ഈ സൗകര്യം വരരുതേ എന്നാഗ്രഹിക്കുന്നവരാകും നമ്മളില്‍ പലരും. കാരണം, നമ്മള്‍ ഇട്ട ഒരു പോസ്റ്റിന് ഡിസ്ലൈകുകള്‍ വരുമ്പോഴുള്ള സങ്കടവും ഡിസ്ലൈകുകള്‍ വാങ്ങിക്കൂട്ടാനുള്ള ആഗ്രഹം ഇല്ലാത്തത് കൊണ്ടും.

ഈ കാരണങ്ങളൊക്കെ മനസ്സിലാക്കി തന്നെയാണ് ഫേസ്ബുക് ഇതുവരെ ഡിസ്ലൈക്ക് സൗകര്യം കൊണ്ടുവരാത്തതും. എന്നാല്‍ അതിനു പകരമായി റിയാക്ഷന്‍സ് സംവിധാനം ഫേസ്ബുക് കൊണ്ടുവന്നപ്പോള്‍ നമ്മള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും സംഭവം ഹിറ്റാവുകയും ചെയ്തു. കാരണം ഒരു പോസ്റ്റിനോടുള്ള നമ്മുടെ വിത്യസ്ത സമീപനങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ ഈ റിയാക്ഷന്‍സ് ബട്ടണുകള്‍ കൊണ്ട് സാധിച്ചിരുന്നു. ഈ ബട്ടണുകളില്‍ അവസാനമുള്ള ‘ദേഷ്യം’ ബട്ടണ്‍ ഒരുപരിധി വരെ ഡിസ്ലൈക്ക് ബട്ടന്റെ ഉപയോഗമായിരുന്നെങ്കിലും പൂര്‍ണ്ണമായും ഒരു ഡിസ്ലൈക്ക് ബട്ടന്‍ എന്ന രീതിയില്‍ വിലയിരുത്താന്‍ പറ്റിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആ ഡിസ്ലൈക്ക് സംവിധാനം ഫേസ്ബുക്കില്‍ വരാന്‍ പോകുകയാണ്.

പരീക്ഷണ അടിസ്ഥാനത്തില്‍ അമേരിക്കയടക്കം ചില രാജ്യങ്ങളിലെ ചുരുക്കം ചില ആളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ടെസ്റ്റ് ചെയ്തുവരുന്നത്. സംഭവം വിജയകരമായാല്‍ മാത്രം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാകും ഫേസ്ബുക്കിന്റെ ശ്രമം. എന്നാല്‍ ഡിസ്ലൈക്ക് എന്ന ഫീച്ചര്‍ എത്രത്തോളം വിജയകരമാകും എന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

Loading...

More News