ഫേസ്ബുക്ക് ഉപയോഗിക്കുന്ന വിവാഹം കഴിഞ്ഞ ഏതൊരാളും അറിഞ്ഞിരിക്കേണ്ടത്..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2019 5:16 am

Menu

Published on March 7, 2018 at 6:08 pm

ഫേസ്ബുക്ക് ഉപയോഗിക്കുന്ന വിവാഹം കഴിഞ്ഞ ഏതൊരാളും അറിഞ്ഞിരിക്കേണ്ടത്..

facebook-using-after-marriage

നിങ്ങളൊരു വിവാഹിതനാണെങ്കിൽ, നിങ്ങളൊരു ഫേസ്ബുക്ക് ഉപഭോക്താവാണ് എങ്കിൽ, തീർച്ചയായും ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ വായിച്ചു മനസ്സിലാക്കേണ്ടതുണ്ട്. വിവാഹശേഷം ഫേസ്ബുക് ഉപയോഗിക്കുമ്പോൾ എങ്ങനെ, എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം എന്ന് വ്യക്തമാക്കുന്നതാണ് ഇവ ഓരോന്നും.

നിങ്ങളുടെ കെട്ടുറപ്പുള്ള ദാമ്പത്യത്തിന്‌ ഭീഷണിയാകുന്ന സുഹൃത്തുക്കളെ പാടേ ഉപേക്ഷിക്കുന്നതിൽ വൈമനസ്യം കാണിക്കരുത്‌. റിലേഷൻഷിപ്പിന്‌ ദോഷകരമാകുമെന്ന്‌ തോന്നുന്ന ആളുകളുമായുള്ള സഹകരണം നിങ്ങൾക്ക്‌ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിൽ അത്‌ ഉപേക്ഷിക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌. തുടക്കത്തിൽ ഈ തീരുമാനം നിങ്ങളെ വിഷമിപ്പിച്ചാലും അത്‌ നിങ്ങളുടെ പങ്കാളിയുമായുള്ള ഊഷ്മളമായ ബന്ധത്തിന്‌ സഹായകരമാകുമെങ്കിൽ പിന്നീട്‌ നിങ്ങൾക്കതിൽ അഭിമാനം തോന്നും.

പങ്കാളിയെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ്‌ ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ അടിത്തറ. നിങ്ങൾ വിവാഹതരോ ഉടൻ വിവാഹിതരാകാൻ പോകുന്നവരോ ആണെങ്കിൽ അമിതമായ സ്വകാര്യത ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌. നിങ്ങൾ കൂടുതൽ സ്വകാര്യത സൂക്ഷിക്കുന്നത്‌ പങ്കാളിയിൽ നിന്നും പലതും മറയ്ക്കുന്നതിന്റെ സൂചനയായാണ്‌ അവർക്ക്‌ തോന്നുക. അങ്ങനെയല്ലെങ്കിൽ ഫേസ്ബുക്ക്‌ പാസ്സ്‌വേഡും മറ്റും പങ്കാളിയുമായി പങ്കുവയ്ക്കാം. ചിത്രങ്ങളും പോസ്റ്റുകളും പങ്കാളിയിൽ നിന്നും മറച്ച്‌ വയ്ക്കാൻ ശ്രമിക്കരുത്‌ ഇത്‌ സംശയങ്ങൾക്കിടവരുത്തുകയും ബന്ധം തകർക്കുകയും ചെയ്യും.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ റിലേഷൻഷിപ്പ്‌ സ്റ്റാറ്റസ്‌ വ്യക്തമാക്കുന്ന ഭാഗം മറച്ചുവയ്ക്കുന്നവരുണ്ട്‌. വർഷങ്ങളായി ഒരാളുമായി സ്നേഹബന്ധത്തിലായിരിക്കുകയും പെട്ടന്ന്‌ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത്‌ സുഹൃത്തുക്കളിൽ നിന്നും മറച്ച്‌ വയ്ക്കേണ്ട ആവശ്യമില്ല. പരസ്പരമുള്ള ബന്ധം അഭിമാനത്തോടെ എല്ലാവരുടെയും മുമ്പിൽ വ്യക്തമാക്കുക.

ചില വിരുതന്മാർക്ക്‌ ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാകും. പങ്കാളിയെ ഉൾപ്പെടുത്തിയിട്ടുള്ള യഥാർത്ഥ അക്കൗണ്ട്‌ നല്ല രീതിയിൽ സംരക്ഷിക്കുകയും അതേസമയം ചില ചുറ്റിക്കളികൾക്കായി വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കുകയും ചെയ്യുന്നവർ. നിങ്ങൾ ഇത്തരത്തിലൊരാളാണെങ്കിൽ ഈ ശീലം അങ്ങ്‌ ഉപേക്ഷിച്ചേക്കുക. വ്യാജ ഐഡിയെ കുറിച്ച്‌ പങ്കാളി അറിയുന്നത്‌ വരെ മാത്രമായിരിക്കും ഇതിൽ നിന്നും നിങ്ങൾക്ക്‌ ലഭിക്കുന്ന സുഖം. പല നാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും എന്ന പഴഞ്ചൊല്ല്‌ മറക്കാതിരിക്കുക.

പങ്കാളിയുടെ ഫോട്ടോസിട്ട്‌ നിങ്ങളുടെ വോൾസ്‌ നിറയ്ക്കണമെന്നല്ല. പകരം ഇടയ്ക്കൊക്കെ നിങ്ങളുടെ പിക്ചേഴ്‌സിനൊപ്പം പങ്കാളിയുടെ പിക്ചേഴ്സും ഇടാം. നിങ്ങൾ അവരെയും പരിഗണിക്കുന്നുണ്ട്‌ എന്ന ഒരു തോന്നൽ പോലും പങ്കാളിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. പങ്കാളിയെ വിഷമിപ്പിക്കുന്നതോ ഇൻസൾട്ട്‌ ചെയ്യുന്നതോ ആയ പിക്ചേഴ്സ്‌ ഒരു തരത്തിലും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കരുത്‌. വ്യത്യസ്തമായ എന്തെങ്കിലും ആണെങ്കിൽ പങ്കാളിയുടെ അനുവാദത്തോടെ മാത്രം ചെയ്യുക.

ടൈം ലൈൻ എന്ന ആശയം മാർക്ക്‌ സുക്കർ ബർഗ്ഗ്‌ സൃഷ്ടിച്ചത്‌ വെറുതേയല്ല. ഇതുവഴി ഫേസ്ബുക്കിൽ സജീവമായ ഒരാളുടെ ഭൂതകാലം മുഴുവനും ചികഞ്ഞെടുക്കാൻ കഴിയും. നിങ്ങളുടെ സുഹൃത്തുക്കൾ ആരൊക്കെയായിരുന്നുവെന്നും, ആക്ടിവിറ്റീസ്‌ എന്തൊക്കെയായിരുന്നുവെന്നും എല്ലാം. ആവശ്യമില്ലാത്ത എല്ലാ പോസ്റ്റുകളും ദാമ്പത്യ ജീവിതത്തിന്റെ നന്മയെ കരുതി ഇന്ന്‌ തന്നെ ഡിലീറ്റ്‌ ചെയ്യാം. നിങ്ങൾ ആരായിരുന്നു എന്ന്‌ കാണിക്കുന്നതിനു പകരം ഇന്ന്‌ നിങ്ങൾ ആരാണ്‌ എന്ന്‌ മാത്രം പങ്കാളി അറിയട്ടെ.

Loading...

More News