മുഖക്കുരു അകറ്റാൻ ഇതാ ഒരു എളുപ്പ മാർഗം facial steam acne

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2019 5:35 am

Menu

Published on June 3, 2019 at 9:00 am

മുഖക്കുരു അകറ്റാൻ ഇതാ ഒരു എളുപ്പ മാർഗം

facial-steam-acne

മുഖക്കുരു പെൺകുട്ടികളേയും സ്ത്രീകളേയും ഒരുപോലെ അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. ഇത് പലപ്പോഴും പുരുഷൻമാരേയും അലട്ടാറുണ്ട്. മുഖക്കുരു ചികിൽസയിൽ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ചികിൽസാ മാർഗ്ഗമാണ് മുഖത്ത് ആവികൊള്ളിക്കൽ. ഇത് മുഖത്തെ ചെറിയ സുഷിരങ്ങളെ വൃത്തിയാക്കുന്നു. അങ്ങനെയാണ് മുഖക്കുരു നിയന്ത്രിക്കാൻ കഴിയുന്നത്. ഈ ലളിതമായ ചികിൽസാരീതിക്ക് മുഖക്കുരുവിനെ വളരെ നന്നായി നിയന്ത്രിക്കാൻ കഴിയും.

മുഖക്കുരു ഉള്ളവർ ധാരാളം ഓയിന്റ്മെന്റുകളും മറ്റു പുരട്ടാനുള്ള മരുന്നുകളും ഉപയോഗിക്കാറുണ്ട്. ആവി കൊള്ളുമ്പോൾ മുഖത്തെ സുഷിരങ്ങൾ തുറക്കുന്നത് വഴി ഇത് ത്വക്കിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടുന്നു. ത്വക്കിനകത്തേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞില്ലെങ്കിൽ ഈ മരുന്നുകൾക്ക് മുഖക്കുരു മാറ്റാൻ കഴിയില്ല. അങ്ങനെയാണ് പലപ്പോഴും ഒരു മരുന്നു തേച്ചാലും മുഖക്കുരുവിനു പ്രത്യേകിച്ചു വ്യത്യാസം വരാതെയിരിക്കുന്നത്.

ആവികൊള്ളുന്നത് മുഖചർമ്മത്തെ നന്നായി വൃത്തിയാക്കുന്നു. മുഖത്തെ അഴുക്കും പൊടിയും നീക്കം ചെയ്യുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യുന്നു. ആവിയടിക്കുന്നതോടെ മുഖം നന്നായി വിയർക്കുന്നു. ഇങ്ങനെ മുഖത്തെ രക്തക്കുഴലുകൾ വികസിക്കുകയും മുഖത്തേക്കുള്ള രക്തയോട്ടം വർദ്ധിക്കുകയും ചെയ്യുന്നു. രക്തം മുഖത്തേക്ക് ധാരാളം ഓക്സിജനും മറ്റ് പോഷകങ്ങളും എത്തിക്കുന്നു. ഇത് മുഖത്തിന്റെ തിളക്കവും കാന്തിയും വർദ്ധിപ്പിക്കുന്നു.

ആവി കൊള്ളുമ്പോൾ മുഖത്തെ സുഷിരങ്ങൾ പൂർണ്ണമായി തുറക്കുന്നു. അപ്പോൾ ശരീരത്തിൽ നിന്നും ത്വക്കിലേക്കുള്ള എണ്ണ കൃത്യമായി മുഖത്തെത്തുന്നു. ഈ പ്രകൃതിദത്ത മോയിസ്ചറൈസർ മുഖം വരളാതെ സംരക്ഷിച്ചു മുഖം സുന്ദരമാക്കുന്നു.ആവി കൊള്ളുന്നത് ചർമ്മത്തിന്റെ ആഗിരണശേഷി വർദ്ധിപ്പിക്കുന്നു. അതുകൊണ്ടു തൊലിപ്പുറമെ പുരട്ടുന്ന എല്ലാ മരുന്നുകളും ഉള്ളിലേക്ക് ആഴ്ന്നിറങ്ങി പെട്ടെന്നു തന്നെ ഫലം തരുന്നു.

നേരത്തെ സൂചിപ്പിച്ച പോലെ ആവികൊള്ളുന്നത് മുഖത്തിന്റെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് മുഖത്തേക്കുള്ള ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നു. കൂടാതെ രക്തം ധാരാളം പോഷകങ്ങൾ മുഖത്തേക്ക് എത്തിക്കുന്നു. ഇത് മുഖത്തെ കൊളാജൻ വളർച്ച വർദ്ധിപ്പിക്കുന്നു. മുഖചർമ്മത്തിന്റെ യൗവനം നിലനിർത്തുന്നതിൽ കൊളാജനു വലിയ പങ്കുണ്ട്. കൊളാജൻ മുഖത്തിന്റെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിക്കുന്നു. മുഖത്ത് ചുളിവുകൾ വരാതെ സംരക്ഷിക്കുന്നു. പ്രായം കൂടുന്നതിനോടനുബന്ധിച്ചു വരുന്ന നേർത്ത ചുളിവുകൾ വരാതെ തടയാൻ കൊളാജനാവും.

ആവി കൊള്ളുന്നത് ഒരു നല്ല റിലാക്സേഷനാണ്. ആവി കൊള്ളാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ അല്പം സുഗന്ധഎണ്ണകൾ ചേർത്താൽ അത് ഒരു അരോമാതെറാപ്പി സെഷനാക്കി മാറ്റാൻ കഴിയും. കൂടാതെ അരോമതെറാപ്പിക്കു വേണ്ടി വരുന്ന ചിലവ് ഇതിനുണ്ടാവില്ല. മെച്ചങ്ങൾ എല്ലാം ലഭിക്കുകയും ചെയ്യും.

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കണം. ഇതിൽ പച്ചില മരുന്നുകൾ ചേർക്കാവുന്നതാണ്. ഇലകളാണ് ചേർക്കുന്നതെങ്കിൽ അവ ചേർത്ത് വെള്ളം തിളപ്പിക്കാൻ ശ്രദ്ധിക്കണം. എണ്ണയാണ് ചേർക്കുന്നതെങ്കിൽ വെള്ളം തിളച്ചു കഴിഞ്ഞ് അടുപ്പ് ഓഫ് ചെയ്തതിനു ശേഷം മാത്രം ചേർക്കുക.. പെപ്പർമിന്റ്, ലാവന്റർ എന്നിവ ഇതിൽ ചേർക്കാവുന്നതാണ്. ഇലകളിൽ പേരയില, നീം ഇലകൾ എന്നിവ ചേർക്കാം. ഇവ ഒന്നാന്തരം അണുനാശിനികളാണ്. മുഖക്കുരുവിലെ പഴുപ്പ് കളയാൻ ഇവ നല്ലതാണ്.

മുടി വൃത്തിയായി കെട്ടി വെക്കുക. ഏതെങ്കിലും ഗുണമേൻമയുള്ള ക്ലെൻസിങ് മിൽക്ക് ഉപയോഗിച്ച് മുഖവും കഴുത്തും വൃത്തിയാക്കുക. തിളച്ച വെള്ളം നിറച്ച പാത്രം മേശയുടെ മുകളിൽ വെച്ച് അടുത്തേക്ക് കസേര നീക്കിയിട്ടിരിക്കുക. ഉയരം കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. ഒരു ടവൽ കൊണ്ട് തല മൂടി പാത്രത്തിലേക്ക് കുനിഞ്ഞിരിക്കണം. പാത്രവും മുഖവും തമ്മിൽ ആറ് ഇഞ്ചിന്റെ വ്യത്യാസം ഉണ്ടായിരിക്കണം. ഏകദേശം പത്തു മിനിറ്റോളം ഇങ്ങനെ തലമൂടി മുഖത്ത് ആവികൊള്ളുക. ചൂട് കൂടുതലായാൽ മുഖം പാത്രത്തിൽ നിന്നും അകറ്റി പിടിക്കുക.

ടവൽ ഉപയോഗിച്ച് ആവി പിടിക്കാം

മുടി വൃത്തിയായി കെട്ടി വെക്കുക. ഏതെങ്കിലും ഗുണമേൻമയുള്ള ക്ലെൻസിങ് മിൽക്ക് ഉപയോഗിച്ച് മുഖവും കഴുത്തും വൃത്തിയാക്കുക. വെള്ളം തിളപ്പിച്ചതിനു ശേഷം പച്ചില മരുന്നുകളോ എണ്ണയോ മുകളിൽ പറഞ്ഞതു പോലെ ചേർക്കുക. വ‍ൃത്തിയുള്ള മൃദുലമായ ഒരു ടവൽ ഈ വെള്ളത്തിൽ മുക്കി വെള്ളം പിഴിഞ്ഞു കളയുക. ഒരു കസേരയിൽ പുറകോട്ട് ചാരിയിരുന്നതിനു ശേഷം ഈ ടവൽ മുഖത്ത് വിരിച്ചിടുക.. ഏകദേശം രണ്ടു മിനിറ്റോളം ഇങ്ങനെ ചെയ്യണം. അതിനു ശേഷം ടവൽ വീണ്ടും മുക്കിപ്പിഴിഞ്ഞെടുക്കുക. പത്തു മിനിറ്റ് ചെയ്യണം.

ഫേഷ്യൽ സ്റ്റീമർ

ഫേഷ്യൽ സ്റ്റീമർ വളരെ പ്രസിദ്ധിയാർജ്ജിച്ച ഒരു സൗന്ദര്യവർദ്ധകോപകരണമാണ്. ഉപകരണത്തോടൊപ്പം ലഭിക്കുന്ന മാനുവൽ വായിച്ചു മനസ്സിലാക്കുക. അതിൽ പറഞ്ഞിരിക്കുന്ന. ത്രയളവിൽ വെള്ളമൊഴിച്ച് സ്വിച്ച് ഓൺ ആക്കുക. മുടി മുഖത്തേക്ക് വീഴാതെ കെട്ടി വെക്കണം. മുഖവും കഴുത്തും ക്ലെൻസിങ് മിൽക്ക് ഉപയോഗിച്ച് വൃത്തിയാക്കുക.. ആവി വന്നു തുടങ്ങുമ്പോൾ സ്റ്റീമറിന്റെ കോൺ പോലെയുള്ള ഭാഗത്ത് മുഖം വെക്കുക. ചൂടു കൂടുമ്പോൾ മുഖം മാറ്റണം. രണ്ടു മിനിറ്റിൽ കൂടുതൽ മുഖം ഇങ്ങനെ വെക്കാൻ പറ്റില്ല. സ്റ്റീമറിലെ ആവിക്ക് ചൂടും ശക്തിയും കൂടുതലാണ്.

മുകളിൽ പറഞ്ഞ മൂന്നു മാർഗ്ഗത്തിൽ ഏതെങ്കിലും ഉപയോഗിച്ച് മുഖം ഇടക്കിടക്ക് ആവി കൊള്ളിക്കാൻ ശ്രദ്ധിക്കണം. മുഖത്തിന്റെ കാന്തിയും ശോഭയും വീണ്ടെടുക്കാൻ ഏറ്റവും എളുപ്പമായ ഒരു ഉപായമാണിത്.

Loading...

More News