Fake Harthal news spreading, roadblocked, bus service distrupted

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 3:44 am

Menu

Published on April 16, 2018 at 9:56 am

സോഷ്യൽ മീഡിയ പ്രചരണം: സംസ്ഥാനത്ത് പലയിടത്തും ഹർത്താൽ പ്രതീതി

fake-harthal-news-spreading-roadblocked-bus-service-distrupted

ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി മൃഗീയമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താലാണെന്ന തരത്തിലെ സാമൂഹ്യ മാധ്യമങ്ങളിലെ  പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും വാഹനങ്ങൾ തടയുകയും ഹോട്ടലുകളും കടകളും അടച്ചിടുകയും ചെയ്യുന്നു.

അതെ സമയം ഹർത്താൽ സന്ദേശം വ്യാജമാണെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നും മുഖ്യ രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കി.

വടക്കന്‍ ജില്ലകളിലാണ് പ്രശ്നം രൂക്ഷമായത്. ദേശീയപാതയിലടക്കം വാഹനങ്ങള്‍ തടഞ്ഞു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്.




‘ ജനകീയ ഹർത്താൽ ‘എന്ന പേരിലാണ്  പ്രചാരണം നടന്നത്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

Loading...

More News