പത്തടി നീളമുള്ള കൊലയാളി സ്രാവിനോട് മല്ലിട്ട് 46 കാരന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2017 5:32 am

Menu

Published on May 18, 2017 at 12:12 pm

പത്തടി നീളമുള്ള കൊലയാളി സ്രാവിനോട് മല്ലിട്ട് 46 കാരന്‍

fearless-fisherman-plays-tug-war

ദക്ഷിണ ഓസ്‌ട്രേലിയയിലെ പിറി തീരത്ത് മത്സ്യബന്ധനത്തിലേര്‍പ്പെടുകയായിരുന്നു 46കാരനായ ഡേവിഡ് വില്‍ക്ക്‌സ്. അവിചാരിതമായി ഡേവിഡിനടുത്തേക്ക് ഒരു അതിഥിയെത്തി. പത്തടി നീളമുള്ള ഒരു ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക്.

വന്നതും സ്രാവ് ഡേവിഡിന്റെ വലയില്‍ പിടുത്തമിട്ടതും ഒരുമിച്ചായിരുന്നു. വലയിലകപ്പെട്ട മീനുകളെ ഓരോന്നായി സ്രാവ് ആഹാരമാക്കാന്‍ തുടങ്ങിയതോടെ ഡേവിഡ് രണ്ടാമതൊന്നും ആലോചിച്ചില്ല.

പിന്നീട് നടന്നത് ഇരുവരും തമ്മിലുള്ള മല്ലയുദ്ധമായിരുന്നു. വല തിരിച്ചെടുക്കാന്‍ ഡേവിഡും പിടിവിടാതെ സ്രാവും. മുന്നൂറ് കിലോ വരുന്ന ഭീമന്‍ സ്രാവിനോട് ധൈര്യസമേതം അഞ്ചു കുട്ടികളുടെ അച്ഛന്‍ കൂടിയായ ഡേവിഡ് പോരാടി.

അച്ഛനൊപ്പം ഈ സമയം ബോട്ടിലുണ്ടായിരുന്നു അദ്ദേഹത്തിന്റെ മകന്‍ നിക്ക് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംരക്ഷിത വിഭാഗത്തില്‍ പെട്ട സ്രാവിനെ വലയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും അത് പോകാതെ വീണ്ടും വലയിലേക്കു തന്നെ കയറുകയായിരുന്നുവെന്നും നിക്ക് പറയുന്നു. അച്ഛന്‍ അതിന്റെ താടിയില്‍ പിടിച്ചുവരെ വിടുവിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

പിന്നീട് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ സ്രാവ് പിന്തിരിയുകയായിരുന്നുവെന്നും അതിന് പരിക്കേറ്റിട്ടില്ലെന്നും നിക്ക് വ്യക്തമാക്കി. കടലിലെ ഏറ്റവും അപകടകാരിയായ ജീവിയായാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെ കണക്കാക്കുന്നത്. മല്‍പ്പിടുത്തത്തിനിടെ ഇവര്‍ രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ കടലിലേക്ക് വീണിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നായേനേ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News