ലോകകപ്പ് ഫുട്‍ബോൾ കാണാൻ വിസയില്ലാതെ തന്നെ റഷ്യയിലെത്താൻ അവസരം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2019 2:26 pm

Menu

Published on March 22, 2018 at 10:45 am

ലോകകപ്പ് ഫുട്‍ബോൾ കാണാൻ വിസയില്ലാതെ തന്നെ റഷ്യയിലെത്താൻ അവസരം

fifa-world-cup-russia-fans-can-now-visit-visa-free

മോസ്‌കോ: വിസയില്ലാതെ തന്നെ റഷ്യയിലെത്തി ലോകകപ്പ് ഫുട്ബോൾ മത്‌സരം കാണാൻ അവസരം. ജൂൺ നാലിനും ജൂലൈ 14നും ഇടയിൽ റഷ്യയിലെത്തുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക. ലോകകപ്പ് സംഘാടകർ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകള്‍ കൈവശമുള്ള വിദേശികൾക്കെല്ലാം വിസ ഇല്ലാതെ തന്നെ റഷ്യയിൽ പ്രവേശനം ലഭിക്കും. ഈ കാർഡുപയോഗിച്ച് കളിയുള്ള ദിവസങ്ങളിൽ നഗരത്തിൽ‌ സൗജന്യ യാത്ര നടത്താനും അവസരമുണ്ടാകും.

ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്സൈറ്റിൽ കയറി പ്രത്യേക രജിസ്ട്രേഷൻ ചെയ്യുന്നവർക്കായിരിക്കും കാർഡുകൾ ലഭ്യമാവുക. ജൂൺ 14നാണ് ലോകകപ്പ് മത്സരങ്ങൾക്ക് റഷ്യയിൽ തുടക്കമാവുക. മത്സരത്തിൻറെ ആദ്യ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ 3,56,700 ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റ് ബുക്ക് ചെയ്തവരിൽ കൂടുതൽ പേരും റഷ്യ, യുഎസ്, അർ‌ജന്റീന, കൊളംബിയ, മെക്സികോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

Loading...

More News