ഷൂട്ടിങിനിടെ താരങ്ങളുടെ കൂട്ടത്തല്ല്: ആസിഫ് അലി, അജു വര്‍ഗീസ് ,അപര്‍ണ ഉള്‍പ്പെടെ ഉള്ള താരങ്ങള്‍ക്ക് മര്‍ദ്ദനം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:07 am

Menu

Published on February 8, 2018 at 9:25 am

ഷൂട്ടിങിനിടെ താരങ്ങളുടെ കൂട്ടത്തല്ല്: ആസിഫ് അലി, അജു വര്‍ഗീസ് ,അപര്‍ണ ഉള്‍പ്പെടെ ഉള്ള താരങ്ങള്‍ക്ക് മര്‍ദ്ദനം

fight-between-junior-artists-asif-ali-b-tech-movie-location

ബാംഗളൂരു: ആസിഫ് അലി നായകനാകുന്ന ബിടെക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കയ്യാങ്കളി. ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍ അപര്‍ണാ ബാലമുരളി എന്നിവര്‍ക്ക് മര്‍ദനമേറ്റു. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വെച്ചിട്ടുമുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. ഇവരില്‍ ചിലരുടേത് പോലീസ് വേഷമായിരുന്നു. എന്നാല്‍ ലാത്തി കയ്യില്‍ കിട്ടിയതോടെ ഇവര്‍ യഥാര്‍ത്ഥ പോലീസായി അഭിനയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ലാത്തിചാര്‍ജ് സീനില്‍ ഇവരുടെ തല്ല് കാര്യമായതോടെ എല്ലാവര്ക്കും നല്ല അടി കിട്ടുകയായിരുന്നു.

സംഭവത്തില്‍ അന്യസംസ്ഥാനക്കാരായ ഇവരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതും പ്രശ്‌നങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. ഇതിനെ തുടര്‍ന്ന് സംഘം ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ശരിക്കുള്ള പോലീസ് ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്.

Loading...

More News