ഫോണിലെ മെമ്മറി കുറവാണോ..? എന്നാൽ ഇനി പേടിക്കേണ്ട

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:14 pm

Menu

Published on February 7, 2018 at 2:22 pm

ഫോണിലെ മെമ്മറി കുറവാണോ..? എന്നാൽ ഇനി പേടിക്കേണ്ട

files-go-google-app-specifications

ഫോണിലെ മെമ്മറി കുറവായത് കാരണം പലപ്പോഴും നട്ടം തിരിയുന്നവരാണ് നമ്മളിൽ പലരും. വാട്സാപ്പിൽ വന്നുകൂടുന്ന ചിത്രങ്ങൾ കാരണമായും ഒഴിവാക്കാൻ പറ്റാത്ത പല ഫയലുകൾ കാരണമായുമൊക്കെ പലപ്പോഴും ഫോൺ മെമ്മറി നിറഞ്ഞിരിക്കും. അതിനി 8 ജിബി, 16 ജിബി, 32 ജിബി തുടങ്ങി എത്ര തന്നെ ഫോണിൽ മെമ്മറി ഉണ്ടായാലും ഇനി അധിക മെമ്മറി കാർഡ് ഉണ്ടെങ്കിലും പലപ്പോഴും അവയെല്ലാം നിറയുമ്പോൾ അല്പം ബുദ്ധിമുട്ട് വരാറുണ്ടാല്ലോ. അതിനൊരു പോംവഴിയായാണ് ഗൂഗിളിന്റെ ഈ ആപ്പ് എത്തുന്നത്.

സംഭവം നമ്മൾക്കറിയാവുന്ന പല മാർഗ്ഗങ്ങളും കൂടിച്ചേർന്നതാണ്ഈ ആപ്പ്. പക്ഷെ അതിന്റെ ഏറെ പരിഷ്കരിച്ച ഒരു രീതിയാണ് ഗൂഗിൾ അവതരിപ്പിക്കുന്ന Files Go എന്ന ആപ്പ്. ഫയലുകൾ ഓർഡർ ചെയ്ത് ആവശ്യമുള്ളവ എടുക്കാനും അനാവശ്യമായത് ഒഴിവാക്കാനും കൃത്യം മെമ്മറി അറിയാനും ഓഫ്‌ലൈൻ ആയിത്തന്നെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും ഓൺലൈൻ ആയി ക്‌ളൗഡ്‌ സ്റ്റോറേജിലേക്ക് മാറ്റാനും അടക്കം നിരവധി ഉപയോഗങ്ങളാണ് ഈ ആപ്പ് കൊണ്ടുള്ളത്.

കൃത്യമായ സ്റ്റോറേജ് മാനേജ്മെന്റ് ആണ് ഈ ഗൂഗിൾ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ഏതൊരാൾക്കും എളുപ്പം മനസ്സിലാക്കിയെടുക്കാൻ പറ്റുന്ന ഓപ്ഷനകളും ഈ ആപ്പിന്റെ പ്രത്യേകതയാണ്. ഇത്തരത്തിലുള്ള സൗകര്യങ്ങൾക്കായി പല ആപ്പുകൾ ഉപയോഗിക്കുന്ന ശീലം ഇനി ധൈര്യമായി ഒഴിവാക്കാം. പകരം അവയെല്ലാം ചേരുന്ന ഒരൊറ്റ ആപ്പ് എന്ന നിലയിൽ ഈ ആപ്പ് ഉപയോഗിച്ചും തുടങ്ങാം. ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.

Loading...

More News