ഭാര്യയോടുള്ള സ്നേഹം കാരണം ഫിലിപ്പൈൻകാരനു കിട്ടിയത് 10 ലക്ഷം ദിർഹം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2018 10:02 am

Menu

Published on August 24, 2017 at 10:30 am

ഭാര്യയോടുള്ള സ്നേഹം കാരണം ഫിലിപ്പൈൻകാരനു കിട്ടിയത് 10 ലക്ഷം ദിർഹം

filipino-wins-10-lacks-dirham-for-loving-his-wife

ദുബായ്: ധൂർത്തിനു പേര് കെട്ടവരാണല്ലോ ഫിലിപ്പൈനികൾ. വിദേശത്തുള്ള ഇന്ത്യക്കാർ മൊത്തം കിട്ടുന്ന പണത്തിൽ തുച്ഛമായത് മാത്രം അവിടെ ചെലവഴിച്ചു ബാക്കി മൊത്തം നാട്ടിലേക്ക് അയക്കുക ആണ് പതിവ്. എന്നാൽ ഫിലിപ്പൈനികൾ അതിൽ നിന്നും നേരെ വിപരീതമാണ്. കിട്ടുന്ന ശമ്പളം അതെത്ര തുച്ഛമാണെങ്കിലും നല്ലൊരു പങ്കും അവർ അവിടെ തന്നെ ചെലവാക്കുന്നു.

പ്രത്യേകിച്ച് ദുബായ് പോലൊരു സ്ഥലത്ത് ആർഭാടവും ധൂർത്തുമായാണ് ഓരോ ഫിലിപ്പൈനിയും ജീവിക്കുന്നത്. പലരും നാട്ടിലേക്ക് പണം അയക്കുക പോലുമില്ല.അയക്കാൻ പലപ്പോഴും ഉണ്ടാവില്ല ഒന്നും. എല്ലാം അവിടെ തന്നെ ചിലവാക്കുന്ന ഇത്തരക്കാരിൽ ചുരുക്കം ചിലർ മാത്രമേ നാട്ടിലേക്ക് പണം അയക്കാറുള്ളൂ.

ഇവരുടെ ബന്ധങ്ങളും ഇന്ത്യക്കാരിൽ നിന്നും തീർത്തും വിഭിന്നമാണ്‌. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇവർ ഭാര്യാ ഭർതൃ ബന്ധങ്ങളിൽ അത്ര താല്പര്യം കാണിക്കാറില്ല. വിവാഹം കഴിച്ചുള്ള ജീവിതത്തെക്കാളും ചെറിയ സമയത്തേക്കുള്ള ബന്ധങ്ങളിലാണ് ഇവർക്ക് താല്പര്യവും.

എന്നാൽ ഇതിൽ നിന്നും നാട്ടിലേക്ക് പണം അയക്കുകയും ഭാര്യയും മക്കളുമൊക്കെയായി കുടുംബമായി ജീവിക്കുന്നവരും ഉണ്ട് ഇവരിൽ. അത്തരത്തിൽ ഭാര്യയ്ക്ക് പണം നാട്ടിലേക്ക് അയച്ചതിന്റെ പേരിൽ ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ഒരു ഫിലിപ്പൈനിക്ക്.

ദുബായിലെ പ്രശസ്തമായ മണി ട്രാൻസ്ഫർ കമ്പനികളിൽ ഒന്നായ അല്‍ അന്‍സാരി എക്സ്ചേഞ്ച് വഴി തന്റെ നാട്ടിലുള്ള ഭാര്യക്ക് 3677 ദിര്‍ഹം അയച്ച അല്‍ ഡിസോണ്‍ ബന്‍സിലിനാണ് ഈ ഭാഗ്യം കിട്ടിയത്. അൽ അൻസാരി എക്സ്ചേഞ്ച് നടത്തിയ സമ്മര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ദിർഹമാണ് ഇയാൾക്ക് സമ്മാനമായി കിട്ടിയത്.

ജൂണ്‍ 15 മുതല്‍ ആഗസ്ത് 14 വരെ നടത്തിയ പ്രൊമോഷന്‍ കാംപയിന്റെ ഭാഗമായിരുന്നു സമ്മാനം. നാലാം തവണയാണ് അൻസാരി എക്സ്ചേഞ്ച് നറുക്കെടുപ്പ് നടത്തുന്നത്. സില്‍വിയ ലിസാര്‍ഡോ വാല്‍ഡെസ് എന്ന മറ്റൊരു ഫിലിപ്പൈനിക്ക് നിസാൻ പെട്രോൾ സമ്മാനമായി കിട്ടി. 10,000 ദിർഹം വീതം തുടർന്ന് വരുന്ന എട്ടു ലഭിച്ചു. ഈ 8 പേരിൽ രണ്ടു ഇന്ത്യക്കാരും ഉണ്ട്. അതിൽ ഒരു മലയാളിയും.

അൻസാരി എക്സ്ചേഞ്ച് വഴി പണമിടപാടുകൾ നടത്തുമ്പോൾ പ്രത്യേകിച്ച് പണം അയക്കുമ്പോൾ ലഭിച്ചിരുന്ന കൂപ്പണുകൾ അടിസ്ഥാനമാക്കിയായിരുന്നു നറുക്കെടുപ്പ്. ഇത്രയും വലിയ തുക കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ബന്‍സില്‍ പറഞ്ഞു.

Loading...

More News