ഹൃദയസ്പർശിയായ കഥയുമായി Okja

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:49 am

Menu

Published on August 12, 2017 at 4:52 pm

ഹൃദയസ്പർശിയായ കഥയുമായി ഒക്ജ

film-review-korean-movie-okja

ഈ വർഷം ഇറങ്ങിയതില്‍ ഏറ്റവും സുന്ദരമായ ചിത്രം ഒരുപക്ഷെ ഇതായിരിക്കും. ഏറ്റവും മനോഹരമായ രംഗങ്ങള്‍. ഹൃദയസ്പര്‍ശിയായ കഥ. കഥയില്‍ നമ്മളും അലിഞ്ഞു പോകുന്ന പശ്ചാത്തല സംഗീതം. അഭിനേതാക്കളുടെ മാസ്മരിക പ്രകടനം. ഓരോ സീനുകളിലും പെര്‍ഫെക്ഷന്‍. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും നന്മ നിറഞ്ഞ ഈ കഥ നിങ്ങളുടെ മനസ്സിനെ പിടിച്ചു കുലുക്കും. ചിന്തിപ്പിക്കും. ചിരിപ്പിക്കും. കണ്ണുകളെ ഈറനണിയിപ്പിക്കും. ഒരിക്കലും സിനിമ തീരരുതെ എന്നാഗ്രഹിച്ചുപോകും. അതാണ്‌ Okja യുടെ കഥ. അതാണ്‌ Mija യുടെയും കഥ. Memories of Murder ന്റെ സംവിധായകനിൽ നിന്നും മറ്റൊരു വിസ്മയം കൂടി അങ്ങനെ നമുക്ക് ലഭിക്കുന്നു.

Okja Year : 2017
Genre : Adventure, Sci-Fi, Drama, Action
Language : English/ Korean

കൊറിയയിൽ ഒരിടത്ത് ഒരു മലമുകളില്‍ ഒരു പെണ്‍കുട്ടി താമസിച്ചിരുന്നു. പേര് മിജ. അച്ഛനും അമ്മയും മരിച്ച അവള്‍ക്കു കൂട്ടിനായി ആകെ ഉണ്ടായിരുന്നത് മുത്തശ്ശന്‍ ആയിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു അതിഥി അവരുടെ കാട്ടിനുള്ളിലെ മലമുകളിലെ ആ വീട്ടില്‍ എത്തിയത്. ഒരു പന്നികുട്ടി. അന്ന് മിജയ്ക്ക് നാല് വയസ്സേ ഉള്ളൂ. പന്നികുട്ടി വന്നത് അങ്ങ് ദൂരെ അമേരിക്കയില്‍നിന്നാണ്. അമേരിക്കയില്‍നിന്നും കൊറിയയിലേക്ക്, അതും കര്‍ഷകനായ ഒരാളിലേക്ക് ഒരു പന്നികുട്ടി വന്നത് ചില പ്രത്യേക ലക്ഷ്യങ്ങളോടെ തന്നെയായിരുന്നു. അമേരിക്കയിലെ ഒരു പേരുകേട്ട കമ്പനി ശാസ്ത്രീയമായി കൃത്രിമമായി കുറച്ചു പന്നികളെ വികസിപ്പിസിച്ചെടുക്കുന്നു. മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ ഭക്ഷണത്തിന്റെ കുറഞ്ഞു വരുന്ന ലഭ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. അതിനു പിന്നില്‍ കച്ചവടതന്ത്രങ്ങളുടെ ഗൂദ്ധാലോചനകള്‍ ഉണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.

അങ്ങനെ അവര്‍ വികസിപ്പിച്ചെടുത്ത 26 പന്നികളെ ലോകത്തിലെ 26 രാജ്യങ്ങളിലേക്ക് എത്തിക്കുന്നു. അവിടെയുള്ള അവര്‍ ഏൽപിച്ച ആളുകൾ അതിനെ വളര്‍ത്തണം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ന്യു യോര്‍ക്കില്‍ നടക്കുന്ന ഒരു ചടങ്ങില്‍ ഏറ്റവും മികച്ച വലിയ പന്നിയെ തിരഞ്ഞെടുക്കും. അതോടൊപ്പം അവരുടെ ഈ പന്നിമാംസത്തിന്റെ കച്ചവടത്തിന് തുടക്കവുമിടും. ഇതൊക്കെയാണ് കമ്പനിയുടെ ലക്ഷ്യങ്ങള്‍. എന്നാല്‍ പാവം മിജ ഇതൊന്നും അറിഞ്ഞിരുന്നില്ല.

മിജ ഇപ്പോള്‍ വളര്‍ന്നു വലിയ പെണ്കുട്ടിയായിരിക്കുന്നു. okja എന്ന പേരില്‍ വിളിക്കുന്ന അവളുടെ പന്നികുട്ടിയും വളര്‍ന്നു വലുതായി. വലുതായി എന്ന് പറഞ്ഞാല്‍ ഒരു ആനയോളം വലിപ്പമുണ്ട്‌. അവര്‍ രണ്ടുപേരും കാട്ടിലും അരുവിയിലും മലമുകളിലെ ആ വീട്ടിലുമായി സന്തോഷത്തോടെ ജീവിതം തള്ളി നീക്കുന്നു. രണ്ടുപേരും ഒരുമിച്ചു കളിക്കാന്‍ പോകുന്നു.. ഭക്ഷണം തേടുന്നു.. ഒരുമിച്ചു കിടക്കുന്നു..

അങ്ങനെയിരിക്കെ ആ ദിവസം വന്നെത്തി. okja യെ കൊണ്ടുപോകാനായി അമേരിക്കയില്‍ നിന്നും ആളുകള്‍ അവളുടെ വീട്ടില്‍ എത്തി. മുത്തച്ചന്‍ അവളെ മറ്റൊരിടത്തേക്ക് മാറ്റിയ സമയം നോക്കി okjaയെ അവര്‍ കൊണ്ടുപോയി. തിരിച്ചു വീട്ടിലെത്തിയ മിജ okjaയെ കാണാതാവുന്നിടത്തു നിന്നും ആരഭിക്കുന്നു ചിത്രത്തിന്‍റെ കഥ. okja യെ കണ്ടെത്താനും തിരിച്ചു വീട്ടിലേക് കൊണ്ടുവരാനുമായി പുറപ്പെട്ടിറങ്ങിയ മിജയുടെ സാഹസിക നിറഞ്ഞ യാത്ര. ചിരിപ്പിച്ചു കൊണ്ടും ചിന്തിപ്പിച്ചു കൊണ്ടും അല്പം നമ്മളെ കരയിപ്പിച്ചു കൊണ്ടും മിജ തന്റെ യാത്ര തുടങ്ങുമ്പോള്‍ കാണുന്ന നമ്മള്‍ പ്രേക്ഷകരും ആ യാത്രയില്‍ പങ്കുചേരുന്നു..

ഈ സിനിമയെ പറ്റി കൂടുതല്‍ വര്‍ണിക്കാന്‍ അറിയില്ല. അല്ലെങ്ങില്‍ എങ്ങനെ ഈ ചിത്രത്തിന്‍റെ ഭംഗി വിവരിക്കണം എന്നതിന് എന്റെ മനസ്സിലുള്ള വാചകങ്ങള്‍ പോരാതെ വരുന്നു. കൊറിയൻ മലനിരകളുടെയും കാടുകളുടെയും തനതു ഭംഗി അതേ രീതിയില്‍ ഒപ്പിയെടുത്തപ്പോള്‍ സിനിമയില്‍ നമുക്ക് കിട്ടിയത് കൺകുളിർമയെകുന്ന ഒരുപിടി visuals ആണ്. കണ്ണെടുക്കാന്‍ തോന്നാത്ത പ്രകൃതിയുടെ ഭംഗി.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ പറ്റി എത്ര പുകഴ്ത്തിയാലും മതിയാവില്ല. ചില സീനുകളിലോക്കെ വരുന്ന സംഗീതം കേൾക്കുമ്പോള്‍ മനസ്സങ്ങു സിനിമയില്‍ ലയിച്ചു വല്ലാത്ത ഒരു അനുഭൂതിയില്‍ എത്തും നമ്മള്‍. ചിത്രത്തിലെ നായികാ കഥാപാത്രമായ മിജയെ അവതരിപ്പിച്ച Seo-Hyun ന്റെ പ്രകടനം വളരെ മികവുറ്റതായിരുന്നു. അതുപോലെ ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം Jake Gyllenhaal ന്റെയാണ്. ഇതുവരെ നമ്മള്‍ കണ്ടുശീലിച്ച അങ്ങേരെ ഇതില്‍ കാണാന്‍ പറ്റിയില്ല, അത്രക്കും വ്യതസ്തമായ ഒരു വേഷമായിരുന്നു അദ്ദേഹത്തിന്. വളരെ മികവോടെ അത് അവതരിപ്പിക്കാനും അദേഹത്തിന് കഴിഞ്ഞു. പ്രിയ നടി Tilda Swinton ന്റെ ഇരട്ടവേഷവും നല്ലതായിരുന്നു.

ഒരുവേളയില്‍ പേടിച്ചു ഒരു മതിലിന്‍ മുകളില്‍ കയറാന്‍ മടിക്കുന്ന okja യെ നമുക്ക് കാണാം.. എന്നാല്‍ തൊട്ടടുത്ത നിമിഷം മിജയ്ക്ക് ഒരു അപകടം പറ്റിയപ്പോള്‍ വേറെ ഒന്നും തന്നെ ചിന്തിക്കാതെ അവളെ രക്ഷിക്കാന്‍ തന്റെ ജീവിതം പണയം വെച്ച് okja എടുത്തു ചാടുമ്പോള്‍ സ്നേഹത്തിനു മുന്നില്‍ പേടി പോലും മാറി നില്ക്കുന്ന കാഴ്ചകള്‍ നമുക്ക് കാണാന്‍ പറ്റുന്നു. അത് തന്നെയാണ് ചിത്രം നമുക്ക് തരുന്ന സന്ദേശവും.

സ്നേഹം ആത്മാർത്ഥമാണെങ്ങില്‍ എന്ത് പ്രതിസന്ധികള്‍ തന്നെ വന്നാലും അതെല്ലാം തരണം ചെയ്ത് മുന്നേറാന്‍ നമ്മെ പ്രാപ്തരാക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാകുന്നു മിജയുടെയും okjaയുടെയും കഥ. okja യെ തനിക്കു തിരിച്ചു കിട്ടണം എന്ന ലക്ഷ്യവുമായി ഇറങ്ങുമ്പോള്‍ സ്നേഹം എന്ന ഒറ്റ വികാരമായിരുന്നു അന്ന് രാത്രിയില്‍ തന്നെ ആ കൊടും കാട്ടിലൂടെ യാത്ര പുറപ്പെടാനും സ്ഥലവും ആളുകളെയും ഒന്നും പരിചയമില്ലാത്ത സോള്‍ മഹാനഗരത്തില്‍ അലഞ്ഞു തിരിയാനും ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ ചാടിക്കേറാനും തനിക്ക് മുന്നില്‍ തുറക്കാത്ത വാതില്‍ ഒട്ടും ചിന്തിക്കാതെ ഓടി വന്നു തന്റെ ശരീരം കൊണ്ട് തന്നെ എറിഞ്ഞു പൊട്ടിക്കാനും അവസാനം ന്യൂയോർക്കില്‍ ഭാഷ പോലും അറിയാതെ എത്തിപ്പെടാനും എല്ലാം മിജയെ പ്രേരിപ്പിച്ചത്.

അങ്ങനെ അങ്ങനെ..എഴുത്ത് നീണ്ടുപോകുന്നു. ഇനിയും പോസ്റ്റ്‌ നീട്ടുന്നില്ല. തല്‍കാലം നിർത്തട്ടെ.. നൂറു ശതമാനം ഞാന്‍ ഉറപ്പു തരുന്നു, ഈ ചിത്രം നിങ്ങളെ അതിശയിപ്പിക്കും. അത്ഭുപ്പെടുത്തും.
റേറ്റിംഗ് : 8/10

Loading...

More News