ചിരിച്ചാല്‍ പിഴ 50 രൂപ,ഉറക്കെ സംസാരിച്ചാല്‍ 25 രൂപ,മറ്റൊരാളുടെ മുറിയില്‍ കയറിയാല്‍ പിഴ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:09 pm

Menu

Published on January 12, 2017 at 4:57 pm

ചിരിച്ചാല്‍ പിഴ 50 രൂപ,ഉറക്കെ സംസാരിച്ചാല്‍ 25 രൂപ,കണ്ണൂരില്‍ ഒരു എഞ്ചിനിയറിങ്ങ് കോളേജില്‍ ഒരു വര്‍ഷത്തെ ഫൈന്‍ കളക്ഷന്‍ പത്തുലക്ഷം രൂപ!!

fine-in-private-colleges-in-kerala

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യവേ കേരളത്തിലാകെയുള്ള കോളേജുകളുടെ ഒരു ചിത്രവും പുറത്തുവരികയാണ്.സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജുകളും ഹോസ്റ്റലുകളും ചെയ്യുന്ന ക്രൂരതകള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാകുകയാണ് .നിരവധി കോളേജുകളിലെ കഥകളാണ് ഇതിനോടകം തന്നെ ഉയര്‍ന്നു വരുന്നത്.ഇത്തരത്തില്‍ അവസാനമായി ഇടം പിടിച്ചിരിക്കുന്നത് കണ്ണൂരിലെ തന്നെ ഒരു പ്രമുഖ കോളേജാണ്. ചിരിച്ചതിനും ഒച്ചത്തില്‍ സംസാരിച്ചതിനുമടക്കം നിസ്സാരകാര്യങ്ങള്‍ക്ക് വരെ വന്‍തുകയാണ് പിഴയീടാക്കുന്നതെന്നാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇത്തരത്തില്‍ ചിരിച്ചതിന് പിഴയീടാക്കിയ രസീതിയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് യുവസംവിധായകന്‍ ആഷിക്ക് അബു.
എന്നാല്‍ രസകരമായ കാര്യം മറ്റൊന്നാണ്, പിഴയ്ക്കായുള്ള കാരണം കാണിക്കേണ്ട ഇടത്തില്‍ ചിരിക്കുക അഥവ laughing എന്നെഴുതേണ്ടതിന് പകരം laffing എന്നാണ് എഴുതിയിരിക്കുന്നത്. ഇത്തരത്തില്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത വാര്‍ഡനാണോ ഇവിടെ ജോലി ചെയ്യുന്നതെന്നാണ് നവമാധ്യമങ്ങളിലൂടെ ഇവര്‍ ചോദിക്കുന്നത്. 2013ല്‍ 50 രൂപ പിഴയീടാക്കിയ സംഭവമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

സംഭവം ക്ലിക്കായതോടെ അദ്ദേഹത്തിന്റെ കമന്റ് ബോക്‌സ് ഇത്തരത്തിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മുന്‍ അനുഭവങ്ങള്‍ കൊണ്ട് നിറയുകയാണ്. ഇത്തരത്തില്‍ രസകരമായ രസീതികളും ഇതില്‍ ഇടം നല്‍കുന്നുണ്ട്. 2015ല്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഇനത്തില്‍ 10 ലക്ഷത്തോളം രൂപയാണ് വാങ്ങിയിരിക്കുന്നതെന്ന് കണ്ണക്കുകള്‍ കാണിച്ച് മറ്റൊരു വിരുതന്‍ ട്രോള്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ശബ്ദം ഉയര്‍ത്തി സംസാരിച്ചതിന്  ഓവര്‍ സൗണ്‍ഡ് എന്ന പേരിലും രാത്രി 12.15ന് മറ്റൊരു ഹോസ്റ്റല്‍ മുറിയില്‍ കയറിയതിനും പിഴയാടാക്കിയിട്ടുണ്ട്. മറ്റൊന്നില്‍ കാരണം എന്ന കോളത്തില്‍ ടിവി, കേബിള്‍ ക്യാന്റീന്‍ എന്ന് കുറിച്ച 100 രൂപയും ഈടാക്കിയിട്ടുണ്ട്. കമന്റ് ബോക്‌സില്‍ ഞരമ്പുരോഗി എന്ന അടിക്കുറിപ്പില്‍ നെഹ്രു കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തുന്നയാളുടെ എന്ന രീതിയിലുള്ള ഒരു ജനാല ദൃശ്യവും ഉള്‍പ്പെടുന്നു.

Loading...

More News