ബംഗളൂരുവിൽ ബാറില്‍ അഗ്നിബാധ; അഞ്ച് മരണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:13 am

Menu

Published on January 8, 2018 at 9:36 am

ബംഗളൂരുവിൽ ബാറില്‍ അഗ്നിബാധ; അഞ്ച് മരണം

fire-accident-in-bangalore-5-killed

ബംഗളൂരു: ബംഗളൂരുവിലെ ബാര്‍ റസ്റ്റോറന്റില്‍ വന്‍ അഗ്‌നിബാധ. അപകടത്തില്‍ ബാര്‍ ജീവനക്കാരായ അഞ്ച് പേര്‍ മരിച്ചു. കലാസിപ്പാളയത്തെ കൈലാഷ് ബാര്‍ റസ്റ്റോറന്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തുംകൂര്‍ സ്വദേശികളായ പ്രസാദ് (20), സ്വാമി (23), മഹേഷ് (35), മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിനി കീര്‍ത്തി (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ചികിത്സയിലാണ്.

കെ.ആര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിലാണ് ബാര്‍ പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ 2.30ഓടെയാണ് കെട്ടിടത്തില്‍ പുകയും തീയും ശ്രദ്ധയില്‍പ്പെട്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി. തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Loading...

More News