മുംബൈയിൽ വീണ്ടും തീപിടിത്തം; 4 മരണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2018 1:58 pm

Menu

Published on January 4, 2018 at 9:37 am

മുംബൈയിൽ വീണ്ടും തീപിടിത്തം; 4 മരണം

fire-accident-in-mumbai-4-killed

മുംബൈ: മുംബൈ നഗരത്തില്‍ വീണ്ടും തീപിടിത്തം. മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 29ന് പുലര്‍ച്ചെ ലോവര്‍ പരേലിലെ കമലാമില്‍സ് കൊമ്പാണ്ടിലെ 1 എബൗ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ പതിനാലു പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ പബിലെ രണ്ടു മാനേജര്‍മാരെ അറസ്റ്റ് ചെയ്തു.

Loading...

More News