ആയിരത്തി മുന്നൂറിലധികം ജോലിക്കാര്‍ തീയിലൂടെ നടന്നുകയറിയത് ഗിന്നസിലേക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:31 am

Menu

Published on February 17, 2017 at 1:27 pm

ആയിരത്തി മുന്നൂറിലധികം ജോലിക്കാര്‍ തീയിലൂടെ നടന്നുകയറിയത് ഗിന്നസിലേക്ക്

fire-walk-guinness-world-record

കൊച്ചി: ആയിരത്തി മുന്നൂറിലധികം ജോലിക്കാര്‍ തീയിലൂടെ നഗ്‌നപാദരായി നടന്ന് പുതിയ ഗിന്നസ് റെക്കോര്‍ഡ് കുറിച്ചു. സ്വര്‍ണാഭരണ കമ്പനിയായ ജ്യൂവലെക്സ് ഇന്ത്യയിലെ ജോലിക്കാരാണ് ക്രമാനുഗതമായി  ഒരേ വേദിയില്‍ ഫയര്‍ വാക്ക് എന്നറിയപ്പെടുന്ന പ്രകടനം നടത്തി ഗിന്നസില്‍ ഇടംപിടിച്ചത്.

ഇതില്‍ നേരത്തെയുള്ള 608 പേരുടെ റെക്കോര്‍ഡാണ് ഇവര്‍ തിരുത്തിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിസിന്റെ ഔദ്യോഗിക അഡ്ജുഡിക്കേറ്റര്‍ ഋഷിനാഥിന്റെ മുന്‍പാകെ മുംബൈയ്ക്കടുത്തുള്ള ഇമാജിക്ക തീം പാര്‍ക്കിലായിരുന്നു ഫയര്‍ വാക്ക് പ്രകടനം.

fire-walk-guinness-world-record2

കത്തുന്ന കരിക്കട്ടയിലൂടെ  നഗ്‌നപാദരായി 6.6 അടിയാണ്  നടക്കേണ്ടിയിരുന്നത്. എച്ച്.ആര്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എച്ച്.ആര്‍ അനെക്സി പ്രൈവറ്റ് ലിമിറ്റഡ് അവരുടെ രാജ്യാന്തര സര്‍ട്ടിഫൈഡ് ഫയര്‍വാക്ക് ഇന്‍സ്ട്രക്റ്റര്‍മാരുടേയും എംപവര്‍മെന്റ് കോച്ചുമാരുടേയും സഹായത്തോടെ ശില്‍പ്പശാലയുടെ രൂപത്തിലായിരുന്നു ഈ ഫയര്‍ വാക്ക് സംഘടിപ്പിച്ചിരുന്നത്.

ഭയത്തെ കീഴടക്കുക എന്നതാണ് പൂര്‍ണതയുള്ള ജീവിതത്തിന്റെ താക്കോല്‍. വ്യക്തിഗത പരിണാമത്തിനുള്ള ഏറ്റവും മികച്ച ദൃഷ്ടാന്തമാണ് ഫയര്‍വാക്കെന്നും നമ്മെ പരിമിതപ്പെടുത്തുന്ന ഭയത്തില്‍നിന്നും  അസാധാരണമായതിലേക്കുള്ള പരിണാമമാണ് ഫയര്‍വാക്കിലൂടെ സംഭവിക്കുന്നതെന്നും എച്ച്.ആര്‍ അനെക്സിയുടെ മാനേജിംഗ് ഡയറക്ടര്‍ അഷിഷ് അറോറ ചടങ്ങില്‍ പറഞ്ഞു.

fire-walk-guinness-world-record1

നമ്മുടെ പരിമിത വിശ്വാസങ്ങളേയും മാനസിക തടസങ്ങളേയും ഇത് തകര്‍ത്തുകളയുന്നു. വ്യക്തികളുടെ ആന്തരിക ശക്തി വര്‍ദ്ധിക്കുന്നു. അസാധ്യത്തില്‍നിന്നു സാധ്യമാണ് എന്നതിലേക്ക് നാം നീങ്ങുന്നു. ശാക്തീകരണത്തിന്റെ താക്കോലാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News