ബാച്ചിലര്‍മാര്‍ക്ക് സിംഗിള്‍ റൂം, കപ്പിള്‍സിന് ഡബിള്‍ റൂം; മനുഷ്യര്‍ക്കല്ല, ഇത് നായ്ക്കള്‍ക്കുള്ള ഹോട്ടല്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 16, 2018 9:53 am

Menu

Published on December 6, 2017 at 7:43 pm

ബാച്ചിലര്‍മാര്‍ക്ക് സിംഗിള്‍ റൂം, കപ്പിള്‍സിന് ഡബിള്‍ റൂം; മനുഷ്യര്‍ക്കല്ല, ഇത് നായ്ക്കള്‍ക്കുള്ള ഹോട്ടല്‍

first-exclusive-dog-hotel-opened-in-gurugram

വളര്‍ത്തുനായ്ക്കളെ വീട്ടുകാവലിനു മാത്രമായി വളര്‍ത്തുന്ന കാലമൊക്കെ പോയി. ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പലര്‍ക്കും നായ്ക്കള്‍.

ഈ സാഹചര്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ഗുരുഗ്രാമിലുള്ള ക്രിറ്റേററ്റി എന്ന ഹോട്ടല്‍. കാരണം വളര്‍ത്തുനായ്ക്കള്‍ക്കു സമീപകാലത്ത് കൈവന്ന സെലിബ്രിറ്റി സ്റ്റാറ്റസ് കണ്ട് നായ്ക്കള്‍ക്കു അടിച്ചുപൊളിക്കാന്‍ വേണ്ടി മാത്രം ഒരു ഹോട്ടല്‍ തുറന്നിരിക്കുകയാണിവര്‍.

ദക്ഷിണേഷ്യയില്‍ തന്നെ നായ്ക്കള്‍ക്കുവേണ്ടി തുറക്കുന്ന ആദ്യ ഹോട്ടല്‍ എന്ന പദവിയും ഡല്‍ഹിയിലെ ഗുരുഗ്രാമിലുള്ള ക്രിറ്റേററ്റി ഹോട്ടലിനു സ്വന്തം.

ഇവിടത്തെ ഒരുക്കങ്ങളൊക്കെ രസകരമാണ്. നായ്ക്കളിലെ ബാച്ചിലര്‍മാര്‍ക്ക് സിംഗിള്‍ റൂമുണ്ട്. കപ്പിള്‍സിന് ഡബിള്‍ റൂം, നായ്ക്കുടുംബങ്ങള്‍ക്ക് ഒരുമിച്ചു റിലാക്‌സ് ചെയ്യാന്‍ റോയല്‍ സ്യൂട്ട് എന്നിങ്ങനെയാണ് ഇവിടെ മുറികള്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല നായ്ക്കള്‍ക്കായി പാര്‍ക്കും വിശ്രമകേന്ദ്രവും സ്വിമ്മിങ് പൂളുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

മുറികള്‍ അലങ്കരിച്ചിരിക്കുന്നതും ഏറെ ഭംഗിയായിട്ടാണ്. വെല്‍വെറ്റ് ബെഡ്, ടിവി, സ്വകാര്യ ബാല്‍ക്കണി എന്നിവയെല്ലാം മുറികളിലുണ്ട്. ഇന്ത്യയില്‍ ഏകദേശം 30 ദശലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ നിന്നും രക്ഷപെട്ട് നായ്വംശത്തിലെ ഉയര്‍ന്ന ബ്രീഡുകള്‍ക്ക് സൈ്വര്യവിഹാരം നടത്താനാണ് ഇത്തരമൊരു സംരംഭം.

ആദ്യമായി ബഹിരാകാശത്ത് പോയി ചരിത്രം സൃഷ്ടിച്ച ലെയ്ക്ക മുതല്‍ നായ്ലോകത്തുള്ള നാഴികക്കല്ലുകള്‍ ഭിത്തികള്‍ അലങ്കരിക്കുന്നു. നായ്ക്കള്‍ക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്ന കഫെയും ഉണ്ട്. ഒരു ദിവസം ഏകദേശം 5000 രൂപയാണ് ഇവിടെയുള്ള ആഡംബര പെറ്റ് സ്യൂട്ടുകളുടെ വാടക.

നായ്ക്കളെ മുടി വെട്ടിയൊതുക്കി സുന്ദരീസുന്ദരന്മാരാക്കാന്‍ സലൂണും സ്പായും വരെ ഇവിടെ ഒരുക്കിയിരിക്കുന്നു. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ഇവിടെ സജ്ജമാണ്.

Loading...

More News