കേരള രജിസ്‌ട്രേഷനിലുള്ള ആദ്യ ലംബോര്‍ഗിനിക്ക് പൃഥ്വിരാജ് നികുതി അടച്ചത് 43.16 ലക്ഷം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:49 pm

Menu

Published on March 9, 2018 at 12:44 pm

കേരള രജിസ്‌ട്രേഷനിലുള്ള ആദ്യ ലംബോര്‍ഗിനിക്ക് പൃഥ്വിരാജ് നികുതി അടച്ചത് 43.16 ലക്ഷം

first-kerala-registered-lamborghini-owned-by-prithviraj

പുതുതായി വാങ്ങിയ ആഡംബര കാറിന് പൃഥ്വിരാജ് കേരളത്തില്‍ നികുതിയടച്ചത് 43.16 ലക്ഷം രൂപ. നേരത്തെ മലയാള സിനിമയിലെ പല താരങ്ങളും നികുതി വെട്ടിപ്പിനുവേണ്ടി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നിയമ കുരുക്കുകളില്‍ കുടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇവിടെയും പക്ഷേ പൃഥ്വിരാജിന്റെ സമീപനം വ്യത്യസ്തമായിരുന്നു.

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ എന്ന മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നത്. മൂന്ന് കോടിയോളം രൂപ വിലയുള്ള വാഹനത്തിനാണ് കേരള രജിസ്‌ട്രേഷന്‍ നല്‍കിയത്. 43.16 ലക്ഷം രൂപ നികുതി ഇനത്തില്‍ നല്‍കി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനി എന്ന ഖ്യാതി ഇതോടെ പൃഥ്വിയുടെ ഹുറാകാന്‍ സ്വന്തമാക്കി. മലയാള ചലച്ചിത്ര താരങ്ങളില്‍ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.

നേരത്തെ വാശിയേറിയ ലേലത്തിലൂടെയാണ് ഈ സൂപ്പര്‍ കാറിനായി ഒന്നാം നമ്പര്‍ പൃഥ്വി സ്വന്തമാക്കിയത്. കെഎല്‍ 7 സിഎന്‍ 1 എന്ന നമ്പറിനായി ഏഴു ലക്ഷം രൂപയാണ് പൃഥ്വിരാജ് ചെലവഴിച്ചത്.

ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും പ്രസിദ്ധമായ മോഡലാണ് ‘ഹുറാകാന്‍’.

കൂപ്പെ, സ്പൈഡര്‍ ബോഡിക്കു പുറമെ ഓള്‍ വീല്‍ ഡ്രൈവ് (എല്‍ പി 610-4), റിയര്‍ വീല്‍ ഡ്രൈവ് (എല്‍ പി 580 – 2), പെര്‍ഫോമെന്റെ (എല്‍ പി 640 – 4), ഹുറാകാന്‍ പെര്‍ഫേമെന്റെ സ്പൈഡര്‍ എന്നീ മോഡലുകളില്‍ ‘ഹുറാകാന്‍’ ലഭ്യമാണ്.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്.

Loading...

More News