കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെൻറര്‍ വിവാഹം തിരുവനന്തപുരത്ത് (വീഡിയോ)

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:40 pm

Menu

Published on May 10, 2018 at 2:53 pm

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെൻറര്‍ വിവാഹം തിരുവനന്തപുരത്ത് (വീഡിയോ)

first-transgender-marriage-in-kerala

തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹം തിരുവനന്തപുരത്ത് നടന്നു. സൂര്യയും ഇഷാന്‍ കെ ഷാനുമാണ് പ്രതിസന്ധികളെയെല്ലാം തട്ടിമാറ്റി പുതുജീവിതത്തിലേക്ക് കടന്നത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. വര്‍ണാഭമായ വിവാഹ ചടങ്ങിന് സാക്ഷിയാകാന്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും ട്രാൻസ്‌ജെൻഡർ സമൂഹവും എത്തി. തിരുവനന്തപുരം മന്നം നാഷണല്‍ ക്ലബ്ബില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. നൂറുകണക്കിന് ആളുകളാണ് വിവാഹത്തിന് എത്തിയിരുന്നത്. പാറ്റൂർ മടത്തുവിളാകത്തു വീട്ടിൽ വിജയ കുമാരൻ നായരുടേയും ഉഷാവിജയന്റേയും മകളാണ് സൂര്യ. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളർത്തുപുത്രി കൂടിയാണ് ഇവൾ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാൻ. ഇഷാൻറെ വളർത്തമ്മ ശ്രീക്കുട്ടിയാണ്. ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമായതിനാൽ നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ്.

Loading...

More News