/five-killed-in-accident-at-kasargod

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:38 am

Menu

Published on July 9, 2018 at 10:20 am

കാസർകോട് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

five-killed-in-accident-at-kasargod

കാസർകോട്: കര്‍ണാടക അജിനടുക്ക കെ സി റോഡ് സ്വദേശി ബീഫാത്തിമയുടെ കുടുംബം സഞ്ചരിച്ച ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് ബീഫാത്തിമയുടെ കുടുംബം സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടത്. ബീഫാത്തിമയുടെ മകളുടെ പാലക്കാട് മംഗലം ഡാമിനു സമീപത്തെ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്ന വഴിയായായിരുന്നു അപകടം.

അപകടത്തില്‍ ബീഫാത്തിമയുടെ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് തല്‍ക്ഷണം ജീവന്‍ നഷ്ടമായി. ബീഫാത്തിമ, ഇവരുടെ മകള്‍ നസീമ, മരുമകന്‍ മുഷ്താഖ്, ബീഫാത്തിമയുടെ ചെറുമകള്‍ അസ്മ, ചെറുമകന്‍ ഇംതിയാസ് എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 5.50 ഓടെ ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ വച്ചാണ് എതിരെ വന്ന ലോറിയുമായി ജീപ്പ് ഇടിച്ചത്.

Loading...

More News