സ്മിത്തിനും റൂട്ടിനും വില്ല്യംസണും മുകളിലാണ് കോഹ്‌ലിയെന്ന് ഫ്ളിന്റോഫ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2017 11:13 pm

Menu

Published on March 18, 2017 at 11:52 am

സ്മിത്തിനും റൂട്ടിനും വില്ല്യംസണും മുകളിലാണ് കോഹ്‌ലിയെന്ന് ഫ്ളിന്റോഫ്

flintoff-statement-about-kohli

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്ളിന്റോഫ്. സമകാലിക രാജ്യാന്തര താരങ്ങളില്‍നിന്ന് ഒരു പടി മേലെയാണ് കോഹ്ലിയുടെ സ്ഥാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രകടന മികവു വച്ചു നോക്കിയാല്‍ അന്യഗ്രഹ താരമാണ് കോഹ്‌ലിയെന്നും ക്രിക്കറ്റില്‍ തന്റേതായ ഒരു ഇടം കോഹ്‌ലിക്കുണ്ടെന്നും ഫ്ളിന്റോഫ് കൂട്ടിച്ചേര്‍ത്തു. നാലു പ്രധാന ക്യാപ്റ്റന്മാരെ നോക്കുക. സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, വിരാട് കോഹ്ലി, ഇവരില്‍ എന്തുകൊണ്ടും ഉയരത്തില്‍ നില്‍ക്കുന്നത് കോഹ്ലിയാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഫ്ളിന്റോഫ് പറഞ്ഞു.

എല്ലാ ഷോട്ടുകളും ട്രിക്കുകളും കോഹ്ലിയുടെ പക്കലുണ്ട്. എന്നിട്ടും ടെസ്റ്റില്‍ നിയന്ത്രണത്തോടെ ടീമിന് വേണ്ടി അദ്ദേഹം ശ്രദ്ധാപൂര്‍വ്വം ബാറ്റു ചെയ്യുന്നു. ഏകദിനത്തില്‍ ഒട്ടും സാഹസം കൂടാതെ ബൗണ്ടറി കണ്ടെത്തുന്നു.

ഇന്ത്യന്‍ പിച്ചുകളില്‍ മാത്രമേ കോഹ്ലിക്ക് നന്നായി കളിക്കാനും പരമ്പര നേടാനും കഴിയൂ എന്ന വിമര്‍ശനങ്ങള്‍ കഴമ്പില്ലാത്തതാനണ്. അദ്ദേഹത്തിന് വിദേശ പിച്ചുകളിലും അവസരം നല്‍കണം. അപ്പോള്‍ ആ ബാറ്റിന്റെ ചൂട് അറിയാം. ഇംഗ്ലണ്ടിലും കോലിക്ക് നന്നായി കളിക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും ഫ്ളിന്റോഫ് വ്യക്തമാക്കി. കോഹ്ലിക്കെതിരെ ബൗള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News