ഐഫോൺ 5 S വെറും 4999 രൂപയ്ക്ക് സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2020 7:38 am

Menu

Published on January 11, 2017 at 12:19 pm

ഐഫോൺ 5 S വെറും 4999 രൂപയ്ക്ക് സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം….!

flipkart-apple-fest-lets-you-buy-an-iphone-5s-for-as-low-as-rs-4999

പ്രമുഖ ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടും ആപ്പിളും ചേർന്ന് നടത്തുന്ന ആപ്പിൾ ഫെസ്റ്റിൽ ഐ ഫോണുകൾക്ക് വൻ ഓഫർ. ഐഫോണ്‍ 7 ന് 5000 രൂപയും, ഐഫോണ്‍ 6ന് 7990 രൂപ വരെയും എക്സ്ചേഞ്ച് ഓഫറിലൂടെ വിലക്കുറവ് നൽകുന്നുണ്ട്. എന്നാൽ ഐഫോണ്‍ 7 പ്ളസ്, ഐഫോണ്‍ 6 എസ് ഹാന്‍ഡ് സെറ്റുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഫ്ളിപ്കാര്‍ട്ടിന്‍റെ 23000 രൂപ വരെ എക്സ്ചേഞ്ച് ഓഫര്‍ ഇതിനു ലഭിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന ഫോണാണ് ഐഫോൺ 5 എസ്. ഫ്ലിപ്കാർട്ട് ആപ്പിൾ ഫെസ്റ്റിൽ ഇത് 4,999 രൂപയ്ക്ക് ലഭ്യമാകും. 19,999 രൂപ വിലയുള്ള ഹാൻഡ്സെറ്റിനു ഫ്ലിപ്കാർട്ട് 15,000 രൂപ വരെ എക്സേഞ്ച് ഓഫറും നൽകുന്നുണ്ട്. ഐഫോൺ 6 (16 ജിബി)യ്ക്ക് 5000 രൂപ ഇളവ് നൽകുന്നുണ്ട്. എക്സേഞ്ച് ഓഫറായി 24,000 രൂപയുടെ ഇളവും ഇതിന് ലഭിക്കും.

ഐഫോൺ 7 32ജിബി 55000 രൂപയ്ക്കും 128 ജിബി 65000 രൂപയ്ക്കും , 256 ജിബി 75000 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഇതിന് പുറമേ ഫ്ളിപ് കാര്‍ട്ട് നല്‍കുന്ന എക്സ്ചേഞ്ച് ഓഫര്‍ 20000 രൂപയുമുണ്ട്. ഐഫോണ്‍ 5 എസ് ഫ്ളിപ്കാര്‍ട്ട് ആപ്പിള്‍ ഫെസ്റ്റില്‍ വെറും 4999 രൂപയ്ക്ക് ലഭിക്കും. ആപ്പിളീന്‍റെ വാച്ചുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാറ് ജി ബി ഐ ഫോണ്‍ 6ന് എക്സ്ചേഞ്ച് ഓഫറായി 24000 രൂപയുടെ ഇളവ് വരെ ലഭിക്കും. ആക്സിസ് ബാങ്കിന്റെ ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 5 ശതമാനം ഇളവും ആപ്പിൾ ഫെസ്റ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

More News