ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍ ഓഫര്‍; സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ പകുതി വിലയ്ക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:47 pm

Menu

Published on February 8, 2018 at 7:59 pm

ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍ ഓഫര്‍; സാംസങ് സ്മാര്‍ട്ട്‌ഫോണുകള്‍ പകുതി വിലയ്ക്ക്

flipkart-samsung-carnival-sale-offers-deals-mobiles-tablets

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ സാംസങ് കാര്‍ണിവല്‍. സാംസങ്ങിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍, വെയറബിള്‍സ്, ഹെഡ്‌ഫോണുകള്‍, മൊബൈല്‍ അനുബന്ധ ഉപകരണങ്ങള്‍, ടിവി എന്നിവ വന്‍ ഓഫറിലാണ് വിറ്റഴിക്കുന്നത്.

റെഫ്രിജറേറ്ററുകള്‍, മൈക്രോവേവ്, എയര്‍കണ്ടീഷണര്‍, വാഷിങ് മെഷീനുകള്‍ എന്നിവയും സാംസങ് കാര്‍ണിവലില്‍ വില്‍പ്പനയ്ക്കുണ്ട്. ഫെബ്രുവരി ഏഴു മുതല്‍ ഒന്‍പത് വരെയാണ് വില്‍പ്പന.

നേരത്തെ 46,000 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗ്യാലക്‌സി എസ് 7 ന് ഇപ്പോള്‍ 22,990 രൂപയാണ്. 41,900 രൂപയുടെ ഗ്യാലക്‌സി എസ് 7 എഡ്ജ് 35,900 രൂപയ്ക്കും വില്‍ക്കുന്നു. മിഡ് റേഞ്ച് ഫോണ്‍ ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ് (64 ജിബി) 11,900 രൂപയ്ക്ക് വാങ്ങാം, ഇതിന് നേരത്തെ 17,900 രൂപയായിരുന്നു.

ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ് 16 ജിബി 9,999 രൂപ, ഗ്യാലക്‌സി ഓണ്‍ മാക്‌സ് 32 ജിബി 13,900, ഗ്യാലക്‌സി ജെ3 പ്രോ 6,990 എന്നിങ്ങനെയാണ് മറ്റുവിലകള്‍.

സാംസങ്ങിന്റെ ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും കാര്‍ണിവലില്‍ 25 ശതമാനം വരെ ഇളവുണ്ട്. 649 രൂപയിലാണ് വില തുടങ്ങുന്നത്. മെമ്മറി കാര്‍ഡുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഇളവ്.

ടാബ്‌ലെറ്റുകള്‍ക്കും ഓഫര്‍ നല്‍കുന്നുണ്ട്. 8,999 രൂപയിലാണ് ടാബ്‌ലെറ്റ് വില തുടങ്ങുന്നത്. പ്രതിമാസം 1,984 രൂപ വരെ ഇഎംഐ ആയും ലഭിക്കും. കൂടാതെ, സാംസങ് ഗിയര്‍ ഫിറ്റ് 2 പ്രോ 13,590 രൂപയ്ക്ക് വാങ്ങാം. കൂടാതെ നേരത്തെ 91,900 രൂപ വിലയുണ്ടായിരുന്ന സാംസങ് 49 ഇഞ്ച് കര്‍വ്ഡ് സ്മാര്‍ട്ട് ടിവി 59,999 ഇപ്പോള്‍ രൂപയ്ക്ക് വാങ്ങാം.

കൂടാതെ കാര്‍ണിവലിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് മുഖേന 10 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ 5,999 രൂപയ്‌ക്കെങ്കിലും സാധനങ്ങള്‍ വാങ്ങിയാലെ കാര്‍ഡ് ആനുകൂല്യം ലഭിക്കൂ.

Loading...

More News