ഫ്‌ളിപ്കാര്‍ട്ട് സമ്മര്‍ കാര്‍ണിവല്‍ സെയ്ല്‍ നാളെ വരെ… flipkart summer carnival sale

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 12, 2019 12:27 pm

Menu

Published on May 6, 2019 at 3:07 pm

ഫ്‌ളിപ്കാര്‍ട്ട് സമ്മര്‍ കാര്‍ണിവല്‍ സെയ്ല്‍ നാളെ വരെ…

flipkart-summer-carnival-sale

ഫ്‌ളിപ്കാര്‍ട്ട് സമ്മര്‍ കാര്‍ണിവല്‍ സെയ്ല്‍ ആരംഭിച്ചു. നിരവധി സ്മാര്‍ട്‌ഫോണുകൾ, ക്യാമറ ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളുമാണ് ആകര്‍ഷകമായ വിലക്കിഴിവില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. എക്‌സ്‌ചേയ്ഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ആനുകൂല്യങ്ങളും ഒപ്പം ലഭിക്കും. സമ്മര്‍ കാര്‍ണിവല്‍ സെയിലില്‍ വാങ്ങാവുന്ന 20000 രൂപയില്‍ താഴെ വിലയുള്ള ഫോണുകളാണ് താഴെ.

പോകോ എഫ് 1- 19,999 രൂപ

അടുത്തിടെയാണ് പോകോ എഫ് 1 ന്റെ ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് വിലകുറഞ്ഞത്. ഇത് ഇപ്പോള്‍ 20,999 രൂപയ്ക്ക് വാങ്ങാം. അതുപോലെ പോകോ എഫ് 1 ആറ് ജിബി റാം + 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 19,999 രൂപയാണ് വില. എട്ട് ജിബി റാം +256 ജിബി സ്റ്റോറേജ് പതിപ്പിന് 27,999 രൂപയാണ് വില. 6.18 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 4000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോം ക്വിക്ക് ചാര്‍ജ് 3.0 സൗകര്യങ്ങള്‍ ഫോണിനുണ്ട്.ഡ്യുവല്‍ റിയര്‍ ക്യാമറയും 20 എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.

ഷാവോമി റെഡ്മി നോട്ട് 6 -11,999 രൂപയില്‍ തുടങ്ങുന്നു

ഷാവോമി റെഡ്മി നോട്ട് 6 ന്റെ നാല് ജിബി റാം പതിപ്പ് 2000 രൂപ വിലക്കിഴിവില്‍ 11,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്കുള്ളത്. ആറ് ജിബി റാം പതിപ്പിലും 2000 രൂപ കുറഞ്ഞ് 13999 രൂപയ്ക്കാണ് വില്‍ക്കുന്നത്. രണ്ട് പതിപ്പുകള്‍ക്കും 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്.

നോക്കിയ 6.1 പ്ലസ് – 12,999 രൂപയ്ക്ക്

15999 രൂപയ്ക്ക് പുറത്തിറക്കിയ നോക്കിയ 6.1 പ്ലസ് സ്മാര്‍ട്‌ഫോണിന്റെ നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പ് ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ 12,999 രൂപയ്ക്ക് ലഭ്യമാണ്. മെച്ചപ്പെട്ട രൂപകല്‍പനയും, ക്യാമറയുമാണ് ഈ ഫോണിലുള്ളത്. 16+5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് സ്‌റ്റോക്ക് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതില്‍.

റിയല്‍മി 2 പ്രോ- 10,990 രൂപയില്‍ തുടങ്ങുന്നു.

റിയല്‍മി 2 പ്രോയുടെ നാല് ജിബിറാം + 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 1000 രൂപ കുറഞ്ഞ് ഇപ്പോള്‍ 10,990 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ ആറ് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 12990 രൂപയാണ് വില. എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 1000 രൂപ കുറഞ്ഞ് 14,990 രൂപയ്ക്ക് സ്വന്തമാക്കാം. ബജറ്റ് സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ആശ്രയിക്കാവുന്ന ബ്രാന്റ് ആണ് റിയല്‍മി. മികച്ച രൂപകല്‍പനയും, സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ സംവിധാനങ്ങളും റിയല്‍മി ഫോണുകളില്‍ ലഭ്യമാണ്.

അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 ഫോണിന്റെ നാല് ജിബി റാം + 64 ജിബി സ്‌റ്റോറേജ് പതിപ്പ് 11,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ആറ് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പ് 13999 രൂപയ്ക്കും വാങ്ങാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസര്‍ ഉപയോഗിച്ചിട്ടുള്ള ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 12+5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഇതില്‍.

Loading...

More News