മകളുടെ നാണം മറയ്ക്കാന്‍ പൂക്കളും പഴങ്ങളും; വൈറലായി ചിത്രങ്ങള്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:23 pm

Menu

Published on July 10, 2017 at 3:39 pm

മകളുടെ നാണം മറയ്ക്കാന്‍ പൂക്കളും പഴങ്ങളും; വൈറലായി ചിത്രങ്ങള്‍

food-dresses-forced-perspective-optical-illusion

ഫോട്ടോഷൂട്ടിന് വ്യത്യസ്തത വരുത്താനാഗ്രഹിക്കുന്നവരാണ് മിക്കവരും. ഇത്തരത്തിലുള്ള വ്യത്യസ്തമായ ആശയവും അതിന്റെ അവതരണ ഭംഗിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരങ്ങളായിരിക്കുകയാണ് ഒരു അമ്മയും മകളും.

വിശപ്പടക്കാന്‍ മാത്രമല്ല നല്ലൊന്നാന്തരം വസ്ത്രങ്ങളായും പഴങ്ങളെയും പൂക്കളെയും പച്ചക്കറികളെയും ഉപയോഗിക്കാമെന്ന് തെളിയിച്ചുകൊണ്ടാണ് ഒരു അമ്മയും മകളും താരങ്ങളായത്.

പൂക്കള്‍ പറിച്ചു പിച്ചിക്കീറിയിടരുത്, ഭക്ഷണം വെറുതെ പാഴാക്കരുത് എന്നൊക്കെ എപ്പോഴും കുട്ടികളെ ഉപദേശിക്കുന്നവരാണ് അമ്മമാര്‍. എന്നാല്‍ ആ വസ്തുക്കള്‍ കൊണ്ട് വേറെ എന്തൊക്കെ ഉപയോഗമുണ്ടെന്നു മകള്‍ക്കു കാണിച്ചുകൊടുത്തുകൊണ്ടാണ് ഇവിടെ ഒരമ്മ വ്യത്യസ്തയായത്.

ഓയില്‍ പെയിന്ററായ അല്യ ചെഗ്ലറും മകള്‍ സ്റ്റെഫാനിയുമാണ് ഈ ഫോട്ടോഷൂട്ടിലെ താരങ്ങള്‍. പനിനീര്‍പൂവും സ്ലൈസ് ചെയ്ത പഴങ്ങളും പച്ചക്കറികളുമൊക്കെയാണ് അമ്മ മൂന്നുവയസ്സുകാരിക്ക് വസ്ത്രമാക്കിയത്.

പൂക്കളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും പശ്ചാത്തലത്തില്‍ മകളെ നിര്‍ത്തിയായിരുന്നു ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്. ഈ അമ്മയുടെയും മകളുടെയും എഡിബിള്‍ ആന്റിക്‌സ് ഫോട്ടോഷൂട്ടിന് ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരുണ്ട്. പവര്‍ ഓഫ് പെര്‍ഴ്‌സ്‌പെക്റ്റീവ് എന്നാണ് ഈ വ്യത്യസ്തമായ ഫോട്ടോഷൂട്ടിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

Loading...

More News