സകലതിലും മായം; ഓണം വിപണിയിലെ വ്യാജന്മാരെ സൂക്ഷിക്കുക

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 21, 2017 6:19 am

Menu

Published on August 23, 2017 at 2:42 pm

സകലതിലും മായം; ഓണം വിപണിയിലെ വ്യാജന്മാരെ സൂക്ഷിക്കുക

food-poison-at-this-onam-season

വിലക്കയറ്റത്തോടൊപ്പം മറ്റൊരു വലിയ ഭീഷണി കൂടി നേരിടുകയാണ് ഓണവിപണി. വ്യാജന്മാരാണ് വിപണിയിലെ മുഖ്യവില്ലൻ. പല സാധനങ്ങളുടെയും വ്യാജന്മാർ വിപണിയിൽ സുലഭം. അരി, മുളകുപൊടി, പപ്പടം, പാൽ, ഉപ്പ്, വെളിച്ചെണ്ണ തുടങ്ങി സകലത്തിലും സർവത്ര മായം തന്നെ.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ മായം ചേർക്കൽ. പക്ഷെ ഓണം അടുക്കുന്നതോടെ ഈ വ്യാജന്മാർ കൂടുതലായും രംഗത്തെത്തുന്നു. വെറും ഭക്ഷണ സാധനങ്ങളിൽ മാത്രം ഒതുങ്ങാതെ നാം ഉപയോഗിക്കുന്ന സകല സാധനങ്ങളിലും മായം തന്നെ. ചിലതൊക്കെ നമ്മൾ അറിയുന്നു. പക്ഷെ അധികവും നമ്മൾ അറിയാതെ പോവുന്നു. ഒരു ചെറിയ അന്വേഷണം..

എന്താണ് മായം

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കുറയ്ക്കുന്നതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ഏത് വസ്തുവും ഭക്ഷ്യവസ്തുവില് ചേര്ക്കുന്നത് മായമാണ്. തെറ്റായ രീതിയിലോ തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളിലൂടെയോ അവകാശങ്ങളിലൂടെയോ വിൽക്കുന്ന ഇത്തരം വസ്തുക്കളിൽ പലതിന്റെയും പിന്നിലെ ലക്‌ഷ്യം കൊള്ളലാഭം മാത്രം.

മായം ഏതൊക്കെ തരത്തിൽ

ജൈവ മായം, രാസമായം, ഭൗതിക മായം എന്നിങ്ങനെ മൂന്നു തരത്തിലാണ് ഭക്ഷണവസ്തുക്കളിൽ മായം ഉണ്ടാവുക. ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണക്കാരായ ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയവയാണ് ജൈവമായും കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷണം കേടാകാതിരിക്കാനും രുചിക്കും മറ്റുമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്, പലതും അംഗീകാരമില്ലാത്തവയാണ്. ഇവയാണ് രാസമായം. കല്ല്, ചില്ലുപൊടി, മണ്ണ് തുടങ്ങി സാധനങ്ങളുടെ അളവ് കൂട്ടുന്നതിനായി കൃത്വിമമായി ഉപായയോഗിക്കുന്നവയാണ് ഖരമായം കൊണ്ട് ഉദ്ദേശിക്കുന്നത്.

കളറുകൾ

ക്ലോറോഫില്, കരാമൽ തുടങ്ങിയ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സ്വാഭാവിക നിറങ്ങളെ ഉപയോഗിക്കാം. എന്നാൽ അവയേക്കാൾ കൂടുതൽ നിറവും ഭംഗിയും മറ്റും ലഭിക്കാനായി കൃത്വിമമായി വികസിപ്പിച്ചെടുത്ത ഒട്ടനവധി നിറങ്ങൾ ഇന്ന് മാർക്കെറ്റിൽ സുലഭം. നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള കളറുകൾ ഉണ്ട്. നിയമം അനുശാസിക്കുന്ന അവയുടെ തോത് അനുസരിച്ചുള്ള ചേർക്കൽ തെറ്റില്ല. എന്നാൽ ആരോഗ്യത്തിനു ദോഷകരമാകും വിധം അമിതമായി ചേർക്കപ്പെടുന്ന ഏതൊരു മായവും ശരീരത്തിന് കൊടിയ വിഷമാണ് എന്ന് മാത്രമല്ല നിയമപരമായി വലിയ പിഴ ലഭിക്കാവുന്ന തെറ്റുമാണ്.

ടാര്ട്രാസിന്, സണ്സെറ്റ് യെല്ലോ, കാര്മോസിന്, പൊന്ക്യൂ-4 ആര്, എറിത്രോസിന്, ബ്രില്യന്റ് ബ്ലൂ, ഇന്ഡിഗോകാര്മൈന്, ഫാസ്റ്റ് ഗ്രീന് എന്നിവയാണ് ഇന്ത്യയിൽ അനുവദനീയമായ നിറങ്ങൾ. ഐസ്ക്രീമുകള്, ബിസ്കറ്റുകള്, ഫ്രൂട്ട് സിറപ്പുകള്, കാര്ബണേറ്റഡ് പാനീയങ്ങള് തുടങ്ങി പലതിലും ഇവ ചേർക്കപ്പെടുന്നു. അനുവദനീയമായ അളവിലും അധികമായാണ് പല കമ്പനികളും ഇവ ചേർക്കുന്നത്.

പ്രിസർവേറ്റിവുകൾ

ഭക്ഷണത്തെ കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളാണ് പ്രിസർവേറ്റിവുകൾ. ഇവയെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഉപ്പ്, വിനാഗിരി, മധുരം എന്നിവയാണ് ഇതിൽ ഒന്നാമത്തത്. ഭക്ഷണ പദാർത്ഥങ്ങൾ തന്നെ ആയതിനാൽ ഇവ ഉപയോഗിക്കുന്നതിനു നിയന്ത്രണമില്ല. എത്ര അളവിലും ഉപയോഗിക്കാം.

ബെന്സോയേറ്റ്സ്, സേര്ബേറ്റ്സ്, നൈട്രൈറ്റ്സ്, നൈട്രേറ്റ്സ് ഓഫ് സോഡിയം, സള്ഫൈറ്റ്സ് എന്നിവ അടങ്ങിയതാണ് രണ്ടാമത്തെ വിഭാഗം പ്രിസർവേറ്റിവുകൾ. രാസപദാർത്ഥങ്ങളായ ഇവ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങളുണ്ട്. അതും കുറഞ്ഞ അളവിൽ നിയമം അനുവദിച്ചിട്ടുള്ള ചില ഭക്ഷണങ്ങളിൽ മാത്രം.

പ്രധാനമായും എന്തിലൊക്കെയാണ് മായം കലർത്തുന്നത്

അരി

വില കുറഞ്ഞ സാദാ വെള്ള അരി റെഡ് ഓക്‌സൈഡ് ചേർത്ത് വില കൊടിയ മാറ്റവും കുത്തരിയുമാക്കുന്നത് നമ്മുടെ നാട്ടിൽ വ്യാപകമാണല്ലോ. അതുപോലെ പല അരിയുടെയും നിറം മാറ്റാനായി പലതരം കളറുകൾ ഉപയോഗിച്ച് വരുന്നു. അരിയുടെ അളവ് കൂട്ടാൻ തൂക്കത്തിനായി പല തരം വെളുത്ത കല്ലുകളും വെള്ളാരം കല്ലുകളും മറ്റും ഉപയോഗിക്കുന്നു. ഒപ്പം ഈയടുത്തായി പ്ലാസ്റ്റിക് നിർമിതമായ അരി വരെ രംഗത്തെത്തിയിരിക്കുന്നു. അരി വാങ്ങുമ്പോൾ ഗുണനിലവാരമുള്ള ബ്രാൻഡ് നോക്കി വാങ്ങുക. അരി കഴുകുമ്പോൾ നിറം മാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക തുടങ്ങിയ പോംവഴികൾ സ്വീകരിക്കാവുന്നതാണ്.

ഉപ്പ്

ഉപ്പിൽ പ്രധാനമായും വില്ലനായി വരുന്നത് പൊടിയുപ്പിൽ കട്ട പിടിക്കാതിരിക്കാനായി ചേർക്കുന്ന ആന്റി കെയ്ക്കിങ് ഏജന്റ്സ് ആണ്. ഇതിനായി സോഡിയം സിലിക്കേറ്റ് അംശം ഉള്ള ചില്ലുപൊടിയോ മണൽത്തരിയോ ആണ് ചേർക്കുന്നത്. പൊടിയുപ്പിനു പകരം കല്ലുപ്പ് ശീലമാക്കുക, ഉപ്പിന്റെ ഉപയോഗം തന്നെ കഴിവതും കുറയ്ക്കുക എന്നിവയാണ് ഇവയ്ക്കുള്ള പ്രധാനപോംവഴികൾ.

പാൽ

പാലും മായത്തിൽ നിന്നും രക്ഷപ്പെടുന്നില്ല. ഒരുപക്ഷെ ഏറ്റവും അധികമായി ഏതു കാലത്തും മായം കലർത്തപ്പെട്ടിട്ടുള്ള ഒന്ന് പാൽ തന്നെയാണ്. കൊഴുപ്പ് കൂട്ടാനായി പാല്പ്പൊടി, ഇന്ഡസ്ട്രിയല് സ്റ്റാര്ച്ച്, സോപ്പ് പൊടി തുടങ്ങി വനസ്പതി വരെ കൂട്ടൂന്നു. അളവ് കൂട്ടാൻ വെള്ളവും കൂട്ടുന്നു. പാലിന്റെ അമ്ലത കുറയ്ക്കാനായി സോഡിയം കാർബോണീറ്റ് കൂട്ടുന്നു.കൃത്യമായി പാസ്ച്വറൈസ് ചെയ്യാത്തതിനാൽ പല കമ്പനികളുടെ പാലും ആരോഗ്യത്തിനു ദോഷകരമാണ്. ഏക പോംവഴി ശ്രദ്ധയോടെ മാത്രം പാൽ വാങ്ങുക എന്നതാണ്. തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.

മുളക്പൊടി

മുളകുപൊടിയിൽ കാര്യമായി നിരത്തിനായി അമിതതോതിലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നു. ഒപ്പം ഇഷ്ടികപ്പൊടി അളവ് കൂട്ടുന്നതിനായും ഉപയോഗിക്കുന്നു. പൊതുവെ നിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കളില് നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന് സുഡാന് 1, 2, 3, 4 എന്നിവ ചേർക്കുന്നു. ഇത് എണ്ണയിലിട്ടാൽ അലിയുന്നതും ആണ്. അതിനാൽ പെട്ടെന്ന് കണ്ടെത്താനും ആവില്ല. ഇഷ്ടികപ്പൊടി ടെസ്റ്റ് ചെയ്യുന്നതിനായി അല്പം വെള്ളത്തിലിട്ടാൽ മതിയാകും. മണ്ണ് താഴെ അടിയും. കഴിവതും മുളക് സ്വയം പൊടിച്ചു ഉപയോഗിക്കാൻ ശ്രമിക്കുക.

മുൻകരുതലുകളും പരാതി സെല്ലും

ഇവ കൂടാതെ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ, എള്ളെണ്ണ, ചായപ്പൊടി, മീൻ, ഇറച്ചി, ധാന്യങ്ങൾ, ഓയിൽ, പലഹാരങ്ങൾ തുടങ്ങി നമ്മുടെ സകല ധാരണകൾക്കും എംഎൽഎയായി ഒട്ടനവധി സാധനങ്ങൾ മായം ചേർത്ത് വരുന്നു. കഴിവതും സൂക്ഷിച്ചു വാങ്കുക. ഗുണമേന്മ ഉറപ്പുവരുത്താൻ കഴിയുന്ന ബ്രാൻഡുകൾ തിരഞ്ഞെടുക്കുക. പൊടി സാധനങ്ങൾ കഴിവതും സ്വയം പൊടിച്ച് ഉപയോഗിക്കുക എന്നിവയൊക്കെ ചെയ്‌താൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളിൽ അകപ്പെടാതെയിരിക്കാം. എന്നാലും സൂക്ഷിക്കുക ഈ വ്യാജന്മാരെ. രണ്ടു കണ്ണും തുറന്നു പിടിച്ചുകൊണ്ടു തന്നെ.

ഇത്തരം മായം ചേർന്ന ഭക്ഷണപദാർത്ഥങ്ങൾ നിങ്ങൾക്ക് ലഭിക്കുകയോ സംശയകരമായി എന്തെങ്കിലും തോന്നുകയോ ചെയ്‌താൽ ഫുഡ് സഫറെയ് ഓഫീസർക്ക് പരാതി നൽകുക. എല്ലാ താലൂക്ക് ഓഫീസുകളിലും ഫുഡ് സേഫ്റ്റി ഓഫീസർമാരുണ്ട്. ഇവ കൂടാതെ ഓരോ ജില്ലയിലും ഇതിനായി മാത്രമുള്ള ഒരു ഡെസിഗ്നേറ്റഡ് ഓഫിസറും ഉണ്ട്. ഇതിനും പുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല് വിജിലന്സ് സ്ക്വാഡ് ഓഫിസുകളിലും പരാതി നൽകാം. ഫോൺ വഴിയോ നേരിട്ടോ പരാതി നൽകാം.

Loading...

More News