കുടവയര്‍ കുറയ്ക്കണോ? ഇവ ഒഴിവാക്കൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:29 am

Menu

Published on May 15, 2017 at 1:26 pm

കുടവയര്‍ കുറയ്ക്കണോ? ഇവ ഒഴിവാക്കൂ

foods-to-avoid-for-a-flat-belly

അമിതവണ്ണത്തെ കുറിച്ച് ഇന്നത്തെ തലമുറ കാര്യമായി ചിന്തിക്കുന്നുണ്ടെന്നതിന്റെ ഫലമാണ് ജിമ്മുകളിലും മറ്റും കാണുന്ന തിരക്ക്. ജീവിതശൈലി തന്നെയാണ് പൊണ്ണത്തടിക്കും കുടവയറിനും ഒരു പ്രധാന കാരണം. എന്നാല്‍ ഭക്ഷണം മാത്രമാണ് കുടവയര്‍ ഉണ്ടാവാനുള്ള കാരണം എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഭക്ഷണവും പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെയാണ്.

ഭക്ഷണ ശീലങ്ങളിലുണ്ടാകുന്ന മാറ്റം തന്നെയാണ് പലപ്പോവും കുടവയറിനെ നിയന്ത്രിയ്ക്കാന്‍ പറ്റാത്ത രീതിയിലേക്ക് വലുതാക്കുന്നതും. ഭക്ഷണങ്ങളില്‍ നിയന്ത്രണം പാലിക്കുന്നത് കുടവയര്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കുടവയര്‍ കുറയ്ക്കുന്നതിനായി വേണ്ടെന്നു വെയ്‌ക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

1. ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡിന് ഇന്നത്തെ കാലത്ത് ആവശ്യക്കാര്‍ ഏറെയാണ്. ഇതിന്റെ തെളിവാണ് നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന തട്ടുകടകള്‍. ഫാസ്റ്റ് ഫുഡില്‍ തന്നെ ഏകദേശം 2,000 കലോറിയിലധികം അടങ്ങിയിരിക്കുന്നു എന്നാണ് കണക്ക്. ഒരു ദിവസം മുഴുവന്‍ ഫാസ്റ്റ് ഫുഡില്‍ അഭയം പ്രാപിച്ചാല്‍ ഉള്ളില്‍ എത്തുന്ന കലോറിയുടെ അളവ് ഒന്ന് ആലോചിച്ച നോക്കൂ. ഫാസ്റ്റ് ഫുഡ് ഉഴിവാക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടവയര്‍ കുറയ്ക്കാനും ഇത് നിര്‍ബന്ധമായും ഒഴിവാക്കണം.

2. മദ്യം

കുടവയര്‍ ഇല്ലാതിരിക്കാന്‍ ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യപാനശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. ബിയറില്‍ തന്നെ 150 കലോറിയാണ് അടങ്ങിയിട്ടുള്ളതെന്ന് ഓര്‍ക്കുക.

3. ഐസ്‌ക്രീം

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമേ കാണൂ. കഴിയ്ക്കാന്‍ നല്ല ടേസ്റ്റാണെങ്കിലും പിന്നീട് ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അരക്കപ്പ് ഐസ്‌ക്രീമില്‍ തന്നെ 230 കലോറിയാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതില്‍ കൊഴുപ്പ് പിടിച്ചാല്‍ കിട്ടില്ല.

4. ചിപ്‌സ്

ചിപ്‌സ് കൊറിച്ച് കൊണ്ടിരിയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ ധാരാളമാണ്. എന്നാല്‍ ഇനി ചിപ്‌സ് കഴിയ്ക്കുമ്പോള്‍ എണ്ണിക്കഴിയ്ക്കാം. കാരണം 15 ചിപ്‌സില്‍ അടങ്ങിയിട്ടുള്ളത് 160 കലോറിയാണ്. വയറു ചാടാന് വേറൊന്നും വേണ്ട.

5. സോഡ

കലോറി ഉണ്ടാക്കുന്ന കാര്യത്തില്‍ ഡോഡയും മോശമല്ല. വെറുതേ ഒരു രസത്തിന് കളര്‍ സോഡ കുടിയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ അത് പിന്നീട് ശീലമാവും. 250 കലോറിയോളം സോഡയില്‍ അടങ്ങിയിട്ടുമുണ്ട്.

 

Drink to get rid of belly fat forever

6. റെഡ് മീറ്റ്

റെഡ് മീറ്റ് കഴിയ്ക്കുമ്പോഴും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് ഹാനികരമാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യം. ഒപ്പം, ഇത് വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുകയും കുടവയര്‍ കൂടുകയും ചെയ്യും.

7. ഹോട്ട്ഡോഗ്സ്

ഹോട്ട്ഡോഗ്സ് പുതുതലമുറയ്ക്ക് ഇന്നത്തെ കാലത്ത് നമുക്കൊന്നും അപരിചിതമല്ല. സര്‍വ്വസാധാരണമായി നമ്മളില്‍ പലരും ശീലമാക്കുന്ന ഒന്നാണ് ഇത്. ഇതിലെ വെണ്ണയും കൊഴുപ്പുമെല്ലാം അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്നതില്‍ മുന്നിലാണ്.

Loading...

More News