താമരശേരി ചുരത്തില്‍ 300ഒാളം കോഴിക്കുഞ്ഞുങ്ങൾ ഉപേക്ഷിച്ച നിലയില്‍; കാരണമറിയാതെ നാട്ടുകാർ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:15 pm

Menu

Published on March 12, 2018 at 11:28 am

താമരശേരി ചുരത്തില്‍ 300ഒാളം കോഴിക്കുഞ്ഞുങ്ങൾ ഉപേക്ഷിച്ച നിലയില്‍; കാരണമറിയാതെ നാട്ടുകാർ

found-300-chicks-thamarasherry-ghat

താമരശേരി: താമരശ്ശേരി ചുരത്തിനില്‍ 300ഓളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എട്ടാം വളവിനു സമീപം തകരപ്പാടിയിലാണ് മൂന്നുറോളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ മാത്രം പ്രായമുള്ള കോഴികുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ഇവയില്‍ ചത്തവയും ജീവനുള്ളവയുമുണ്ടായിരുന്നു.

നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ഇതില്‍ ചത്തവയാണ്. മീനിന്റെ അവശിഷ്ടം തള്ളിയ കാര്യം അറിയാവുന്ന നാട്ടുകാര്‍ അതുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മീന്‍ അവശിഷ്ടങ്ങള്‍ക്ക് പുറമെ കോഴിക്കുഞ്ഞുങ്ങളെ കണ്ടത്. വെയില്‍ കൊണ്ടാണ് ഇവ ചത്തിരിക്കുന്നത്. ആരാണ് കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. എന്താണ് ഇതിന്റെ കാരണമെന്നും വ്യക്തമല്ല.

സംഭവം അറിഞ്ഞതോടെ നിരവധി പേരാണ് വാഹനം നിര്‍ത്തി സ്ഥലം സന്ദര്ശിച്ചത്. പലരും കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളില്‍ ചിലതിനെയെല്ലാം കുരങ്ങന്മാര്‍ പിടിച്ചുകൊണ്ടുപോയിട്ടുമുണ്ട്. ചത്ത കോഴിക്കുഞ്ഞുങ്ങളെ അവിടെ തന്നെ കുഴിയെടുത്ത് മൂടിയിട്ടുണ്ട്. എന്നാല്‍ എന്തിനാണ് ഈ വിധത്തില്‍ കോഴിക്കുഞ്ഞുങ്ങളെ ചെയ്തത് ന്ന കാര്യം ഇനിയും വ്യക്തമല്ല.

Loading...

More News