ഇന്‍സ്റ്റാഗ്രാം വിനയായി; ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:20 am

Menu

Published on November 29, 2017 at 7:22 pm

ഇന്‍സ്റ്റാഗ്രാം വിനയായി; ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു

furious-wife-dumps-husband-after-spotting-pictures-taken-in-her-bedroom-on-another-womans-instagram

കേട്ടാല്‍ അമ്പരന്നു പോകുന്ന തരത്തിലുള്ള ഒരു വിവാഹമോചനമാണ് റഷ്യയില്‍ നടന്നിരിക്കുന്നത്. ഒരു ഫോട്ടോ കണ്ടാണ് യൂലിയ അഗ്രനോവിച്ച് എന്ന റഷ്യന്‍ യുവതി തന്റെ ഭര്‍ത്താവായ നാസര്‍ ഗ്രൈന്‍കോയെ ഉപേക്ഷിച്ചത്.

തന്റെ ജീവിത പങ്കാളിയെ ഉപേക്ഷിക്കാന്‍ ഈ യുവതി തീരുമാനിച്ചത് യാദൃശ്ചികമായി കണ്ട ഒരു ഫോട്ടോ കാരണമാണ്. ഫോട്ടോയില്‍ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. നഗരത്തിലൂടെ പോകുന്ന ചില കാറുകള്‍ മാത്രം.

പിന്നെ എന്തിനായിരുന്നു വിവാഹമോചനം എന്നാണോ ചിന്തിക്കുന്നത്. തങ്ങളുടെ ബെഡ്റൂമില്‍ നിന്നു മാത്രം ലഭിക്കുന്ന നഗരത്തിന്റെ ദൃശ്യം ഒരു ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വെറുതെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ യൂലിയ കണ്ടു.

സംശയം തോന്നിയ അവര്‍ ഉടന്‍ തന്നെ ആ സ്ത്രീയുടെ എല്ലാ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും പരിശോധിച്ചു. തനിക്കു പരിചയമുള്ള പലരും അവരുടെ ഫോളോവേഴ്‌സ് ലിസ്റ്റിലുമുണ്ട്. മാത്രമല്ല തന്റെ ബെഡ്റൂം വിന്‍ഡോയില്‍ നിന്നും മാത്രമെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിരവധി ഫോട്ടോകളും അവരുടെ അക്കൗണ്ടിലുണ്ടായിരുന്നു.

അതോടെ ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് യൂലിയ മനസിലാക്കി. ഉടന്‍ തന്നെ തീരുമാനമെടുത്തു, വിവാഹമോചനം. അതുകൊണ്ടും തീര്‍ന്നില്ല, ഭര്‍ത്താവിന്റെ കാമുകിയുടെ ഇന്‍സ്റ്റാഗ്രാം ഫോട്ടോയ്ക്ക് താഴെ യൂലിയ കമന്റുമിട്ടു, ‘ബ്യൂട്ടിഫുള്‍ വ്യൂ ഫ്രം മൈ ഹസ്ബന്‍ഡ്സ് ബെഡ്റൂം’.

ഫോട്ടോയെടുത്ത സ്ത്രീയെയും സുഹൃത്തുക്കളെയും വീട് കാണാന്‍ വിളിച്ചപ്പോള്‍ അവര്‍ എടുത്ത ഫോട്ടോയാകും എന്നെല്ലാം ഭര്‍ത്താവ് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും, അതൊന്നും വിലപ്പോയില്ല.

മാത്രമല്ല ഭര്‍ത്താവിന് നിരവധി സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടെന്ന് യൂലിയ കണ്ടെത്തി. മാത്രമല്ല അവര്‍ക്കൊന്നും ഇദ്ദേഹം വിവാഹിതനാണെന്ന കാര്യം അറിയുകയുമില്ല. പിന്നെ വിവാഹമോചനം എന്ന ഏക പോംവഴി മാത്രമേ യൂലിയക്ക് മുന്നിലുണ്ടായിരുന്നുള്ളൂ.

എന്തായാലും യൂലിയയുടെ വിവാഹ ജീവിതം തകര്‍ത്ത ആ ഫോട്ടോ അതോടെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു റഷ്യന്‍ ചാനലിനോട് തന്റെ അനുഭവങ്ങള്‍ യൂലിയ പങ്കുവെക്കുകയും ചെയ്തു. യൂലിയയ്ക്ക് പിന്തുണ നല്‍കാനും നിരവധിപേര്‍ തയ്യാറായി.

ഇതുപോലെ പറ്റിക്കുന്ന ഭര്‍ത്താക്കന്‍മാരെ സ്ത്രീകള്‍ ഡിവോഴ്സ് ചെയ്യണമെന്നാണ് യൂലിയ പറയുന്നത്. മാത്രമല്ല, ആ ഫോട്ടോയെടുത്ത സ്ത്രീയോട് നന്ദി പറയുകയും ചെയ്തു.

Loading...

More News