നിങ്ങളുടെ പല്ലിന് മുൻഭാഗത്ത് വിടവുണ്ടായാൽ.....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 12:03 pm

Menu

Published on December 13, 2017 at 3:25 pm

നിങ്ങളുടെ പല്ലിന് മുൻഭാഗത്ത് വിടവുണ്ടായാൽ…..!

gap-between-front-teeth

ഒരു വ്യക്തിയുടെ ആകര്‍ഷണത്വം വർദ്ധിപ്പിക്കുന്നതിൽ പ്രധാനമാണ് പല്ലിൻറെ സൗന്ദര്യം. നിരയൊത്തതും വരി തെറ്റിയതും വിടവുള്ളതുമായ പല്ലുകളുണ്ടാകും. സാമുദ്രികശാസ്ത്രപ്രകാരം പല്ലിന്റെ എണ്ണവും രൂപവും വിടവും ആകൃതിയുമെല്ലാം നോക്കി ഒരാളുടെ സ്വഭാവം മനസിലാക്കാമെന്ന് പറയപ്പെടുന്നു. മിക്കയാളുകളിലും കണ്ടുവരുന്നതാണ് മുൻഭാഗത്തെ പല്ലുകൾക്കിടയിലുള്ള വിടവ്. ഇത്തരക്കാരെ കുറിച്ച് പൊതുവെ പറയപ്പെടുന്ന ചില കാര്യങ്ങൾ നോക്കാം…വിജയം ലഭിക്കില്ലെങ്കിലും അവസാനം വരെ വിജയത്തിനായി ശ്രമിക്കുന്നവരായിരിക്കും ഇവർ. ഏതറ്റം വരെയും വിജയത്തിനായി ഇവർ ശ്രമം നടത്തും. എന്നാൽ കരിയറിൽ ഇക്കൂട്ടർക്ക് പടിപടിയായുള്ള ഉയർച്ചയായിരിക്കും. സാമ്പത്തികകാര്യങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇവർക്ക് നല്ല സമ്പാദ്യവും ഉണ്ടായിരിക്കും.പുതിയ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇവർക്ക് ഏറെ താത്പര്യമായിരിക്കും. നല്ല ബുദ്ധിയുള്ള ഇക്കൂട്ടർ സര്‍ഗാത്മകതയുള്ളവരായിരിക്കും.ധൈര്യശാലികളും സാഹസികപ്രിയരുമായ ഇവർ ഏത് റിസ്‌ക്കും ഏറ്റെടുക്കാൻ തയ്യാറായിരിക്കും. ഇവർക്ക് നല്ല ആത്മവിശ്വാസമായിരിക്കും.രുചിഭേദങ്ങൾ ഇഷ്ടപ്പെടുന്നവരാണെങ്കിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മാത്രം പിന്‍തുടര്‍ന്നുപോകുന്നവരായിരിക്കും ഇവർ. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ സംസാരിക്കുന്ന ഇക്കൂട്ടർ ഏറെ സംസാരപ്രിയരായിരിക്കും. വിടവുള്ള പല്ലുകളുള്ളവരെ പൊതുവെ വിളിക്കുന്നത് ഡെയർ ഡെവിൾ എന്നാണ്. പല്ലുകളുടെ വിടവ്

Loading...

More News