ഇനി വെളുത്തുള്ളി എണ്ണ മതി മുടി വളരാൻ.. garlic hair oil for hair loss

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 5, 2020 2:32 pm

Menu

Published on August 9, 2019 at 2:54 pm

ഇനി വെളുത്തുള്ളി എണ്ണ മതി മുടി വളരാൻ..

garlic-hair-oil-for-hair-loss

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എന്തെല്ലാം മാർഗ്ഗങ്ങൾ തേടണം എന്ന് നോക്കി നടക്കുന്നവരാണ് പലരും. പലരേയും അലട്ടുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചിൽ, മുടിയുടെ ആരോഗ്യക്കുറവ്, ഉള്ളില്ലാത്ത മുടി, താരൻ എന്നീ പ്രതിസന്ധികൾ. എന്നാൽ ഇനി ഈ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് നമുക്ക് അൽപം വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളിഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി വെളുത്തുള്ളി എണ്ണ തയ്യാറാക്കാവുന്നതാണ്. വെളുത്തുള്ളി എണ്ണയിൽ എങ്ങനെയെല്ലാം മുടി വളർത്തുന്നതിനുള്ള ഗുണങ്ങൾ ഉണ്ടെന്ന നമുക്ക് നോക്കാവുന്നതാണ്.

മുടി വളരുന്നതിന് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നൽകി മുടിക്ക് കരുത്ത് നൽകാന്‍ വെളുത്തുള്ളി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. വെളിച്ചെണ്ണയും വെളുത്തുള്ളിയും ചേരുമ്പോൾ അത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാം. മുടി വളരാൻ ഇനി നമുക്ക് വെളുത്തുള്ളി ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഉപയോഗം ഇങ്ങനെയാണ്.

വെളുത്തുള്ളി എണ്ണ

നാല് തുടം വെളുത്തുള്ളി, കാൽക്കപ്പ് വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. വെളുത്തുള്ളി ചെറുതാക്കി മുറിച്ച് ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് വെളുത്തുള്ളി നല്ലതു പോലെ മൂപ്പിക്കുക. തീ കുറച്ച് വെച്ച് നല്ലതു പോലെ വെളുത്തുള്ളി എണ്ണയിൽ ചൂടാക്കുക. വെളുത്തുള്ളിയുടെ നിറം മാറുമ്പോൾ തീ ഓഫ് ചെയ്ത് അഞ്ച് മിനിട്ടിന് ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത് പിന്നീട് ഉപയോഗിക്കാവുന്നതാണ്.

മുടി വളരാന്‍

മുടി വളരാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഓയിൽ. ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടി വളരുന്നതിന് സഹായിക്കുന്നുണ്ട്. കൊഴിഞ്ഞ് പോയ മുടിയാണെങ്കിൽ അവിടെ പുതിയ മുടി വളരുന്നതിന് വേണ്ടി ഇത് സഹായിക്കുന്നുണ്ട് വെളുത്തുള്ളി ഓയില്‍. മുടിയുടെ വളർച്ചയോടൊപ്പം തന്നെ മുടിക്ക് ഉള്ള് വരുന്നതിനും സഹായിക്കുന്നുണ്ട് വെളുത്തുള്ളി ഓയില്‍. ഇത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്.

കഷണ്ടിക്ക് പരിഹാരം

കഷണ്ടിയെന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഓയിൽ. ഇത് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന കഷണ്ടിയെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കഷണ്ടിയെന്ന പ്രശ്നമുള്ളവർക്ക് എന്നും സഹായിക്കുന്നുണ്ട് വെളുത്തുള്ളി ഓയിൽ. നിങ്ങൾക്ക് ഇത് ദിവസവും ഉപയോഗിക്കാവുന്നതാണ്.

അകാല നര

അകാല നരയെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഓയില്‍. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും അകാലനരയെന്ന പ്രതിസന്ധിയെ ആഴ്ചകൾക്കുള്ളിൽ തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വെളുത്തുള്ളി ഓയിൽ‌. ദിവസവും തേക്കുന്നതിലൂടെ പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് പല വിധത്തിലാണ് നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ഓയിൽ തേക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിനും മുടിക്ക് കരുത്ത് വർദ്ധിപ്പിക്കുന്നതിനും മികച്ചതാണ്.

മുടിയുടെ കരുത്തിന്

മുടിയുടെ കരുത്തിന് വേണ്ടി സഹായിക്കുന്നുണ്ട് വെളുത്തുള്ളി ഓയില്‍. ഇത് മുടിയിൽ തേക്കുന്നതിലൂടെ അത് മുടിയുടെ കരുത്ത് വർദ്ധിപ്പിച്ച് നല്ല ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്നുണ്ട്. വെളുത്തുള്ളി ഓയിൽ തേക്കുന്നതിലൂടെ മുടിക്ക് ഉണ്ടാക്കുന്ന മാറ്റം ചില്ലറയല്ല. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഇത് മുടിയിൽ തേക്കാം.

താരന് പരിഹാരം

താരന്‍ പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലാണ് നിങ്ങളുടെ മനസമാധാനം കളയുന്നത്. എന്നാൽ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ഓയിൽ ഉപയോഗിക്കാവുന്നതാണ്. താരനെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് ദിവസവും തേച്ച് വീര്യം കുറഞ്ഞ ഷാമ്പൂ തേച്ച് കുളിക്കണം. ഇത് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

Loading...

More News