ജിയോണി എസ് 11ലൈറ്റ് വിപണിയില്‍ gionee s 11 lite launched

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 18, 2019 7:01 pm

Menu

Published on April 10, 2019 at 5:17 pm

ജിയോണി എസ് 11ലൈറ്റ് വിപണിയില്‍

gionee-s-11-lite-launched

കൊച്ചി: ഏഷ്യയിലെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി ഏറ്റവും പുതിയ എസ്11 ലൈറ്റ് മോഡല്‍ പുറത്തിറക്കി. ആകര്‍ഷകമായ ഡിസൈന്‍, മികച്ച ഫീച്ചറുകള്‍ എന്നിവയോട് കൂടിയ എസ് 11 ലൈറ്റിന്റെ വില 8,999രൂപയാണ്. മനോഹരമായ ബ്ലാക്ക്, ഗോള്‍ഡ്, ഡാര്‍ക്ക് ബ്ലൂ നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകും.

82.2ശതമാനം സ്‌ക്രീന്‍ ടു ബോഡി അനുപാതത്തോടുകൂടിയ 5.7 ഇഞ്ച് ഹൈ ഡഫനിഷന്‍ വൈഡര്‍ ഡിസ്‌പ്ലേ, ആകര്‍ഷകമായ 3ഡി ഫോര്‍ സൈഡഡ് കെര്‍വ് ബോഡി എന്നിവ എസ്11 ലൈറ്റിന്റെ പ്രത്യേകതകളാണ്. 1.4 ജിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രൊസസറാണ് എസ്11ന്റെ കരുത്ത്. 4ജിബി റാം, 32ജിബി റോം എന്നിവ ഒരേസമയം 20ഓളം പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു. 3410, 3030 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് എസ് 11ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

16എംപി ഫ്രണ്ട് ക്യാമറ, 13എംപി +2എംപി പിന്‍ ക്യാമറ തുടങ്ങിയവ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി അനുഭവം സാധ്യമാക്കുന്നു. ഹാര്‍ഡ് വെയര്‍ ലെവല്‍, റിയല്‍ ടൈം ബൊക്കെ എഫക്ട്, ബാക്ക് ലൈറ്റ് ഫോട്ടോഗ്രാഫി, സൂപ്പര്‍ സൂം, 3ഡി ഫോട്ടോ, ഫേസ് ബ്യുട്ടി ഫിംഗര്‍ പ്രിന്റ് ഷട്ടര്‍ ഗെയിം മോഡ്, ഫിംഗര്‍ പ്രിന്റ് അപ്ലിക്കേഷന്‍, 2.0 പ്രൈവറ്റ് സ്‌പേസ്, ആപ്പ് ലോക്ക്, ആപ്പ് ക്ലോണ്‍ തുടങ്ങിയ നിരവധി നൂതന സവിഷേതകളാണ് എസ് 11ലൈറ്റിന്റെ പ്രത്യേകത.

Loading...

More News