ഈ ലോകത്തോട് വിടപറയും മുന്‍പ് കാന്‍സര്‍ രോഗിയായ അവള്‍ അച്ഛനോട് കെഞ്ചി, എന്നെ ചികിത്സിക്കാമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2018 10:28 am

Menu

Published on May 17, 2017 at 4:18 pm

ഈ ലോകത്തോട് വിടപറയും മുന്‍പ് കാന്‍സര്‍ രോഗിയായ അവള്‍ അച്ഛനോട് കെഞ്ചി, എന്നെ ചികിത്സിക്കാമോ?

girl-begs-father-for-cancer-treatment-video-goes-viral-after-death

വിജയവാഡ: കാന്‍സര്‍ ബാധിതയായ തന്റെ ജീവന്‍ രക്ഷിക്കാന്‍ അച്ഛനോട് അപേക്ഷിക്കുന്ന പതിമൂന്നുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുന്നു.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിനിയായ സായ് ശ്രീയുടെ വീഡിയോയാണ് കുട്ടിയുടെ മരണത്തിന് ശേഷം വൈറലായിരിക്കുന്നത്. കാന്‍സര്‍ രോഗിയായ തന്നെ ചികിത്സിക്കാമോയെന്ന് ആ കുഞ്ഞ് സ്വന്തം അച്ഛനോട് കെഞ്ചുകയായിരുന്നു.

താന്‍ കാന്‍സര്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ചികിത്സയക്ക് പണം ചിലവഴിക്കാന്‍ തയ്യാറാകാത്ത അച്ഛനോടാണ് സായി കെഞ്ചിയത്. അച്ഛന് വാട്ട്‌സ്ആപ്പ് വഴി അയച്ചു കൊടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

‘അച്ഛാ, അഛന്റെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിക്കണം. സ്ഥലം വിറ്റ് എനിക്ക് ചികിത്സിക്കണം. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ. ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് അപ്പയുടെ പേടിയെങ്കില്‍ അപ്പ തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ.’

തന്റെ ജീവനായി അച്ഛനോട് കെഞ്ചി ദിവസങ്ങള്‍ക്കകം തന്നെ അവള്‍ ഏറെ ആഗ്രഹിച്ച ഈ ലോകത്തോട് വിടപറയുകയും ചെയ്തു. അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ചതായിരുന്നു മരണകാരണം.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. കഴിവുണ്ടായിരുന്നിട്ടും ചികിത്സിക്കാന്‍ പണം ചിലവഴിക്കാന്‍ തയ്യാറാകാത്തതിരുന്നതിനാലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജയവാഡ സിറ്റി പൊലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

സായിയുടെ അച്ഛന്‍ ശിവകുമാറും അമ്മ സുമ ശ്രീയും രണ്ട് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. മകള്‍ സായി അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. രോഗബാധിതയായ അവളെ ചികിത്സിക്കാന്‍ അമ്മയ്ക്ക് കഴിവില്ലാത്തതിനാലാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന അച്ഛന് സായി വാട്സ്ആപ്പ് സന്ദേശം അയച്ചത്.

മകളുടെ സന്ദേശം ലഭിച്ചിട്ടും ശ്രീകുമാര്‍ ചികിത്സയ്ക്ക് പണം നല്‍കാനോ മകളെ കാണാനോ ശ്രമിച്ചില്ല. മാത്രമല്ല, പണത്തിന് വേണ്ടി വീട് വില്‍ക്കാന്‍ ശ്രമിച്ച ഭാര്യയെ എം.എല്‍.എയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാര്‍ പിന്തിരിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Loading...

More News