രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ ചാടിക്കയറി കെട്ടിപ്പിടിച്ച് ആരാധികയുടെ സെൽഫി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:10 am

Menu

Published on November 2, 2017 at 12:34 pm

രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ ചാടിക്കയറി ആരാധികയുടെ സെൽഫി

girl-climbs-onto-rahul-gandhis-van-to-click-selfie

ഗുജറാത്തിലെ ഒരു റോഡ് ഷോയ്ക്കിടയിൽ രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ കയറി രാഹുലിനെ കെട്ടിപ്പിടിച്ച് ആരാധിക സെൽഫിഎടുത്തു. ഓടിയെത്തിയ യുവ ആരാധിക പ്രത്യേകം തയ്യാറാക്കിയ ബസിന് മുകളില്‍ ചാടിക്കയറുകയും പിന്നീട് രാഹുലുമൊത്ത് സെൽഫിയെടുക്കുകയും ചെയ്‌തു. എന്നാൽ സെൽഫിയെടുത്ത് കഴിഞ്ഞ ശേഷം ബസ്സിന് മുകളിൽ നിന്നും താഴെയിറങ്ങാൻ യുവതിക്ക് സാധിച്ചില്ല. പിന്നീട് രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് യുവതിയെ താഴെയിറക്കിയത്.ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തിയ റാലിക്കിടെയായിരുന്നു കൗതുകകരമായ ഇത്തരത്തിലൊരു സംഭവം. മൂന്ന് ദിവസം നീളുന്നതാണ് രാഹുലിൻറെ ഗുജറാത്ത് പര്യടനം. കള്ളപ്പണ വേട്ട പറഞ്ഞ് അധികാരത്തിലെത്തിയ മോഡിക്ക് എത്ര പേരെ വെളിച്ചത്തു കൊണ്ടുവരാന്‍ സാധിച്ചുവെന്നും മൂന്നുവര്‍ഷത്തെ ഭരണത്തിനിടെ മോഡി ജയിലില്‍ അടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേരു പറയാമോയെന്നും രാഹുൽ ബരൂജില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ ചോദിച്ചു.

Loading...

More News