വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സംസാരിച്ചു; പ്രതിശ്രുതവധൂവരന്മാരെ അമ്മാവന്‍ വെടിവെച്ചുകൊന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 1:59 am

Menu

Published on January 5, 2018 at 12:10 pm

വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സംസാരിച്ചു; പ്രതിശ്രുതവധൂവരന്മാരെ അമ്മാവന്‍ വെടിവെച്ചുകൊന്നു

girl-fiance-gunned-down-for-talking-to-each-other

കറാച്ചി: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പരസ്പരം സംസാരിച്ചതിന് പ്രതിശ്രുതവധൂവരന്മാരെ അമ്മാവന്‍ വെടിവെച്ചുകൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.

ഘോട്ട്കി ജില്ലയിലെ നയി വാഹ ഗ്രാമത്തില്‍ നസ്റീന്‍ എന്ന യുവതിയും പ്രതിശ്രുതവരന്‍ ഷാഹിദും പരസ്പരം സംസാരിച്ചു നില്‍ക്കുന്നത് നസ്റീന്റെ അമ്മാവന്‍ കണ്ടിരുന്നു. തുടര്‍ന്ന് അദ്ദേഹവും മറ്റു രണ്ടു ബന്ധുക്കളും കൂടെ ഇവരെ പിന്തുടരുകയും വെടിവച്ചു കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിവസങ്ങള്‍ക്കു മുന്‍പ് റാവല്‍പിണ്ടിയില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവതിയെയും ഭര്‍ത്താവിനെയും അവരുടെ സഹോദരന്‍ വെടിവെച്ച് കൊന്നിരുന്നു. കൂടാതെ നവംബറിലും സമാനമായ സംഭവം പാക്കിസ്ഥാനില്‍ നടന്നിരുന്നു.

പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചുവരുന്ന ദുരഭിമാനക്കൊലകളുടെ ഏറ്റവും അവസാന ഉദാഹരണമാണിതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ദൗദ് ഭൂട്ടോ പറഞ്ഞു. മിക്ക കൊലപാതകങ്ങളിലും ഇരകളാകുന്നത് സ്ത്രീകളുമാണ്. സാധാരണ ഗതിയില്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ വിവാഹം ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നവരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത്. എന്നാല്‍ കുടുംബത്തിന്റെ അനുവാദത്തോടെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായി ഭൂട്ടോ പറഞ്ഞു.

Loading...

More News