എല്ലാവരും പകച്ചു നിന്നപ്പോഴും ആഴക്കിണറ്റില്‍ അഭിരാമി ഇറങ്ങി;പൂച്ചക്കുഞ്ഞുമായി കരയ്‌ക്കെത്തി..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:02 pm

Menu

Published on January 3, 2017 at 4:15 pm

എല്ലാവരും പകച്ചു നിന്നപ്പോളും ആഴക്കിണറ്റില്‍ അഭിരാമി ഇറങ്ങി;പൂച്ചക്കുഞ്ഞുമായി കരയ്‌ക്കെത്തി..!!

girl-saves-a-cat-from-well

പലരും പകച്ചുനിന്നപ്പോള്‍ ഈ ഇരുപതുകാരി കാണിച്ച ധൈര്യം ശ്രദ്ധേയമായി. അച്ഛന്റെ സഹോദരന്റെ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതാണ് അഭിരാമി. അപ്പോഴാണ് വല്യച്ഛന്‍ ബ്രഹ്മ മംഗലം പഴേമ്പള്ളി(ഇലഞ്ഞിക്കല്‍) രാജുവിന്റെ മുറ്റത്തെ കിണറ്റില്‍ പൂച്ചക്കുഞ്ഞ് വീണത്.

വീട്ടിലുള്ളവര്‍ ഇതിനെ കരയ്ക്കുകയറ്റാന്‍ പല ശ്രമങ്ങളും നടത്തി. കുടുംബത്തിലെ ഒരംഗത്തെപ്പോലെ വളര്‍ത്തുന്ന പൂച്ചയെ രക്ഷിക്കാനായി ആദ്യം തയ്യാറായത് രാജുവിന്റെ മക്കളായ ആതിരയും ആര്യയുമാണ്. കയര്‍ കെട്ടി ഇറങ്ങിയെങ്കിലും പാതിവഴിയില്‍ ഇവര്‍ ശ്രമം ഉപേക്ഷിച്ചു.

അഭിരാമിയ്ക്ക് അവരുടെ വിഷമം കണ്ടപ്പോള്‍ സഹിക്കാനായില്ല. ധൈര്യപൂര്‍വ്വം അവള്‍ കിണറ്റിലിറങ്ങാന്‍ തയ്യാറായി. അരയില്‍ വലിയ കയര്‍ കെട്ടി അതില്‍ നിന്ന് മൂന്നു കയറുകള്‍ കപ്പിയിലൂടെ മൂന്നു വശങ്ങളില്‍ കെട്ടി താഴേയ്ക്കിറങ്ങി. ആറടി താഴ്ച കഴിഞ്ഞ് കരിങ്കല്ലാണ്. അതിനാല്‍ അതി സാഹസികമായാണ് ഇറങ്ങിയത്.

വെള്ളം കിണറ്റില്‍ കുറവായതിനാല്‍ കരിങ്കല്ലിനുമുകളില്‍ പൂച്ച സുരക്ഷിതമായി നില്‍ക്കുകയായിരുന്നു. അഭിരാമി കൈയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ബാഗില്‍ പൂച്ചയെ ഇരുത്തി. മുകളില്‍ നിന്നവര്‍ കയര്‍ വലിച്ച് അഭിരാമിയെയും പൂച്ചയെയും കരയ്‌ക്കെത്തിച്ചു. എന്തായാലും ഇവള്‍ കാണിച്ച ധൈര്യം എല്ലാവരേയും അത്ഭുതപ്പെടുത്തി.

ചേര്‍ത്തല പള്ളിപ്പുറം പഴേമ്പള്ളി സുന്ദരന്റെയും സീജയുടെയും മൂത്തമകളാണ് അഭിരാമി. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം കോട്ടയത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണ്.

Loading...

More News