അമ്പ് കഴുത്തില്‍ തുളച്ചു കയറി; അമ്പെയ്ത്ത് താരത്തിന് അദ്ഭുത രക്ഷപ്പെടല്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:30 am

Menu

Published on October 31, 2017 at 6:16 pm

അമ്പ് കഴുത്തില്‍ തുളച്ചു കയറി; അമ്പെയ്ത്ത് താരത്തിന് അദ്ഭുത രക്ഷപ്പെടല്‍

girl-throat-pierced-arrow-during-practice

കൊല്‍ക്കത്ത: പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചുകയറിയ അമ്പെയ്ത്ത് താരത്തിന് അദ്ഭുതകരമായ രക്ഷപ്പെടല്‍. കൊല്‍ക്കത്തയിലെ ബോല്‍പൂരിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പരിശീലന കേന്ദ്രത്തിലായിരുന്നു അപകടം.

പതിനാലുകാരിയായ ഫാസില ഖാതൂനിന്റെ കഴുത്തിലാണ് അമ്പ് തുളച്ചുകയറിയത്. മില്ലിമീറ്ററിന്റെ വ്യത്യാസത്തിലാണ് കഴുത്തിലെ രക്തധമനികള്‍ക്ക് പരിക്കേല്‍ക്കാതെ ഫാസില രക്ഷപ്പെട്ടത്. ബോല്‍പുര്‍ സബ്-ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാസില ഖാതൂന്‍ നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

ശസ്ത്രക്രിയയിലൂടെ അമ്പ് കഴുത്തിയില്‍ നിന്ന് നീക്കം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അമ്പെയ്ത്ത് താരമായ ജുവല്‍ ഷെയ്ഖ് സായി സെന്ററില്‍ പരിശീലനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അമ്പെയ്യുന്ന ദിശയിലേക്ക് ഫാസില വരികയായിരുന്നു.

നാലു പേര്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ആദ്യത്തെ രണ്ടു പേരുടേത് കഴിഞ്ഞ ശേഷം ജുവല്‍ ഷെയ്ഖിന്റെ ഊഴമായി. ഈ സമയം ഫാസില, ജുവലിന്റെ അടുത്തേക്ക് വരികയും അവരുടെ പക്കല്‍ നിന്ന് കൈവിട്ട അമ്പ് ഫാസിലയുടെ കഴുത്തില്‍ തുളച്ചുകയറുകയുമായിരുന്നു.

Loading...

More News