സംസ്‌കൃത ശ്ലോകം ചൊല്ലാത്തതിന് പെണ്‍കുട്ടികളെ പാവാടയില്ലാതെ ഓടിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 21, 2017 10:29 am

Menu

Published on February 8, 2017 at 10:53 am

സംസ്‌കൃത ശ്ലോകം ചൊല്ലാത്തതിന് പെണ്‍കുട്ടികളെ പാവാടയില്ലാതെ ഓടിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

girls-stripped-paraded-in-seminude-condition-in-sonbhadra-school

വാരണാസി: ഗൃഹപാഠം ചെയ്യാത്തതിന് പെണ്‍കുട്ടികളെ പാവാട അഴിപ്പിച്ച് സ്‌കൂള്‍ ഗ്രൗണ്ടിലൂടെ ഓടിച്ച പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ജൂനിയര്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം. സംസ്‌കൃത ശ്ലോകം കാണാതെ പഠിച്ച് ചൊല്ലാത്തതിനാണ് പ്രധാന അധ്യാപിക മീന സിങ് കുട്ടികളെ അര്‍ധ നഗ്നരാക്കി ഓടിച്ചത്.

എട്ടാം ക്ലാസില്‍ പഠിക്കുന്ന 15 പെണ്‍കുട്ടികളെയാണ്  ഇത്തരത്തില്‍ ശിക്ഷയ്ക്ക് വിധേയരാക്കിയത്. രണ്ട് മണിക്കൂറോളം ഇത്തരത്തില്‍ ഓടാന്‍ കുട്ടികളോട് പറയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലെ സസ്പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ കൈകള്‍ പിന്നിലേക്ക് കെട്ടി മുട്ടുമടക്കാതെ കുനിഞ്ഞ് നില്‍ക്കുവാന്‍ വിദ്യാര്‍ഥികസളോട് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഇതിന് പുറമെ അര്‍ധ നഗ്നരായ കുട്ടികളുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായും പരാതിയുണ്ട്.

അധ്യാപികയുടെ ഈ പ്രവൃത്തി അറിഞ്ഞ മാതാപിതാക്കള്‍ ജില്ലാ മജിട്രേറ്റിന് മുന്നില്‍ പരാതി നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ തെളിവെടുപ്പ് നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ദിലീപ് കുമാര്‍ അഭിപ്രായപ്പെട്ടു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News