ഒരു പ്രിന്‍സിപ്പലിന്റെ കണ്ടുപിടുത്തം; ആണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാനുള്ള താല്‍പര്യം നഷ്ടപ്പെടും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 29, 2017 8:59 am

Menu

Published on February 7, 2017 at 4:01 pm

ഒരു പ്രിന്‍സിപ്പലിന്റെ കണ്ടുപിടുത്തം; ആണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രസവിക്കാനുള്ള താല്‍പര്യം നഷ്ടപ്പെടും

girls-who-dress-like-men-start-thinking-like-them-have-reduced

മുംബൈ: പെണ്‍കുട്ടികള്‍ക്കു പ്രസവിക്കാനുള്ള താല്‍പര്യം നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഒരു പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാണിച്ച കാരണം സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നു.

ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ പുരുഷന്‍മാരായി ചിന്തിക്കുമെന്നും പ്രസവിക്കാനും കുടുംബജീവിതത്തിലേര്‍പ്പെടാനും താല്‍പര്യമില്ലാത്തവരായിരിക്കുമെന്നുമാണ് പ്രന്‍സിപ്പലുടെ വലിയ കണ്ടുപിടുത്തം. മുംബൈ ബാന്ദ്ര ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പല്‍ സ്വാതി ദേശ്പാണ്ഡേയോണ് ഈ വിവാദ പ്രസ്താവന നടത്തിയത്.

പെണ്‍കുട്ടികള്‍ക്ക് പോളിസിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രോം (പി.സി.ഒ.ഡി) എന്ന രോഗം വരുന്നത് ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കുന്നതുകൊണ്ടാണെന്നാണ് ഈ പ്രിന്‍സിപ്പല്‍ പറയുന്നത്. കട്ടിക്കാലത്തേ ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെ ചിന്തിക്കുകയും ഭാവിയില്‍ പ്രസവിക്കാന്‍ താല്‍പര്യമില്ലാത്തവരാകമെന്നും പ്രന്‍സിപ്പല്‍ പറഞ്ഞു.

കോളജില്‍ നിലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഷര്‍ട്ടും പാന്റുമാണ് യൂണിഫോം. ഇതു താന്‍ ഉടനെ മാറ്റുമെന്നും പെണ്‍കുട്ടികള്‍ക്ക് സല്‍വാറും കമ്മീസും യൂണിഫോം ആക്കുമെന്നും ഇവര്‍ പറഞ്ഞു. അടുത്തിടെ കോളജിലെ കാന്റീനില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഇരിപ്പിടങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ വേര്‍തിരിച്ചത് വലിയ വാര്‍ത്തായായിരുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News